രുചികരമായ കലത്തപ്പം തയ്യാറാക്കിയാലോ? ഫൗസിയ മുസ്തഫ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വളരെ വ്യത്യസ്തവും രുചികരവുമായ ഒരു പലഹാരമാണ് കലത്തപ്പം. അവ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ? 

വേണ്ട ചേരുവകൾ

പച്ചരി -രണ്ട് കപ്പ് 
ചോറ് - കാൽ കപ്പ് 
ഏലക്ക -നാലെണ്ണം
ചെറിയ ജീരകം - കാൽ ടീസ്പൂൺ
ശർക്കര -350 ഗ്രം 
നെയ്യ് - ഒരു ടേബിൾ സ്പൂൺ 
വെളിച്ചെണ്ണ - ഒരുടേബിൾസ്പൂൺ
ഉപ്പ് - ഒരു നുള്ള് 
സോഡാപ്പെടി - ഒരു നുള്ള് 
ഉള്ളി - ആറല്ലി 
തേങ്ങാക്കൊത്ത് - കാൽ കപ്പ്
കറിവേപ്പില - രണ്ട് തണ്ട്

തയ്യാറാക്കുന്ന വിധം

പച്ചരി കഴുകി കുതിർത്ത് എടുക്കുക. ശേഷം മിക്സിയുടെ ജാറിലേയ്ക്ക് അരിയും ചോറും ഏലക്കായും ജീരകവും ഇട്ട് അരിക്കൊപ്പം വെള്ളം ഒഴച്ച് നന്നായി അരച്ചെടുക്കുക. ശർക്കര ഒരു കപ്പ് വെള്ളം ഒഴിച്ച് ഉരുക്കിയത് അരച്ചു വെച്ച മാവിലേയ്ക്ക് ഒഴിച്ച് ഉടനെ തന്നെ നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഒരുനുള്ള് ഉപ്പും സോഡാപ്പൊടിയും ഇട്ട് നന്നായി മിക്സ് ചെയ്യുക. കുക്കറോ നോൺ സ്റ്റിക് പാനോ അടുപ്പിൽ വെച്ച് നെയ്യും വെളിച്ചെണ്ണയും ഒഴിച്ച് തേങ്ങാ കൊത്തും ഉള്ളിയും കറിവേപ്പിലയും മൂപ്പിച്ച് കോരി മാറ്റുക. ഇതിൽ നിന്ന് പകുതി അരച്ചുവെച്ച മാവിലേക്കിട്ട് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഈ മാവ് (നേരത്തേ ബാക്കിവന്ന നെയ്യ് വെളിച്ചെണ്ണ മിക്സിലേക്ക്) കുക്കറിലേക്ക് ഒഴിച്ച് വളരെ കുറഞ്ഞ തീയിൽ മൂടി വെച്ച് വേവിക്കുക. (കുക്കറിന്റെ വിസിൽ മാറ്റിയതിനു ശേഷം മൂടുക). വെന്തോ എന്നറിയാൻ ഒരു ഈർക്കിൽ കൊണ്ട് ഒന്ന് കുത്തി നോക്കുക. ഈർക്കിലിൽ ഒട്ടി പിടിക്കുന്നില്ലെങ്കിൽ വെന്തിട്ടുണ്ട് എന്നാണ് അര്‍ത്ഥം. ഇനി ഇത് തണുത്തതിനുശേഷം കുക്കറിൽ നിന്നെടുത്ത് കട്ട് ചെയ്ത് ഉപയോഗിക്കാം.

Also read: അരി റവ ചേർത്ത കിടിലന്‍ ഉണ്ണിയപ്പം വീട്ടില്‍ തയ്യാറാക്കാം; ഈസി റെസിപ്പി


ഇനി ചായക്ക് കടിയില്ലന്ന് ആരും പറയരുത് // Tasty and healthy snacks recipes// by fousi’s dream kitchen