ഹൈപ്പർ ഗ്ലൈസീമിയ അഥവാ ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ സാധ്യത കുറയ്ക്കാൻ കട്ടൻ ചായയിലെ തിയാഫ്ലേവിൻ, തിയാറുബിജിൻ എന്നിവയും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട പാനീയങ്ങളിലൊന്നാണ് ചായ. എല്ലാ വർഷവും മെയ് 21 ന് അന്താരാഷ്ട്ര ചായ ദിനം ആചരിക്കുന്നു. ചൈനയിലെയും ശ്രീലങ്കയിലെയും തേയിലത്തോട്ടങ്ങൾ മുതൽ ഇന്ത്യയുടെ ഐക്കണിക് ചായക്കടകൾ വരെ, ചായ സമൂഹങ്ങളെയും പാരമ്പര്യങ്ങളെയും തലമുറകളെയും ബന്ധിപ്പിക്കുന്നു. ചായ കുടിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം.

Add Asianetnews as a Preferred SourcegooglePreferred

ഒന്ന്

ഹൈപ്പർ ഗ്ലൈസീമിയ അഥവാ ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ സാധ്യത കുറയ്ക്കാൻ കട്ടൻ ചായയിലെ തിയാഫ്ലേവിൻ, തിയാറുബിജിൻ എന്നിവയും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

രണ്ട്

സസ്യഭക്ഷണങ്ങളിൽ കാണപ്പെടുന്ന സൂക്ഷ്മ പോഷകങ്ങളായ പോളിഫെനോളുകളും ഗ്രീൻ, ബ്ലാക്ക് ടീകളിൽ അടങ്ങിയിട്ടുണ്ട്. ഇത്തരം ചായകളിൽ കാണപ്പെടുന്ന പോളിഫെനോളുകൾ കാൻസർ കോശങ്ങളുടെ വളർച്ചയെയും അതിജീവനത്തെയും ആരോഗ്യകരമായി നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുന്നു.

മൂന്ന്

ദിവസവും മൂന്ന് കപ്പ് കട്ടൻ ചായ കുടിച്ചാൽ രക്തസമ്മർദ്ദം കുറയ്ക്കാനാകുമെന്ന് മിക്ക പഠനങ്ങളിലും പറയുന്നു. അമിത രക്തസമ്മർദ്ദം ഉണ്ടായാൽ ഹൃദയാഘാതം, സ്‌ട്രോക്ക്, വൃക്കരോഗം, മറവിരോഗം, അന്ധത, ലൈംഗികശേഷിക്കുറവ് എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ‌‌

നാല്

80 ശതമാനം വരെയും പക്ഷാഘാതം നിന്ത്രിക്കാനാകുന്ന അസുഖമാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. ദിവസവും മൂന്നോ നാലോ കപ്പ് കട്ടൻ ചായ കുടിച്ചാൽ സ്ട്രോക്ക് വളരെ എളുപ്പം നിന്ത്രിക്കാനാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.

അഞ്ച്

രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടിയാൽ കരൾ സംബന്ധമായ രോ​ഗങ്ങൾ, പൊണ്ണത്തടി, സമ്മർദ്ദം, പ്രമേഹം പോലുള്ള അസുഖങ്ങൾ പിടിപെടാം. രക്തത്തിലെ പഞ്ചസാരയെ ശരീരകോശങ്ങളിലേക്ക് കൊണ്ടുപോകാൻ സഹായിക്കുന്ന ഇൻസുലിൻ എന്ന ഹോർമോണിന്റെ ഉൽപ്പാദനമോ പ്രവർത്തനമോ കുറയുന്നതാണ് പ്രമേഹത്തിന് മുഖ്യകാരണം.

ആറ്

മെറ്റബോളിസം ത്വരിതപ്പെടുത്തുന്നതിലൂടെ ചായ സ്വാഭാവികമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പാലോ പഞ്ചസാരയോ ഇല്ലാതെ സാധാരണമായി കഴിക്കുകയും സജീവമായ ജീവിതശൈലിയോടും സമീകൃതാഹാരത്തോടും കൂടി കഴിക്കുകയും ചെയ്യുമ്പോൾ അവ മികച്ച ഫലം നൽകുന്നു.

ഏഴ്

മുടി വളർച്ചയ്ക്ക് സഹായിക്കുന്ന പോഷകങ്ങൾ ചായയയിൽ അടങ്ങിയിട്ടുണ്ട്., മുടി കനം കുറയ്ക്കുന്ന ഹോർമോണുകളെ തടയുന്നതിനും, തലയോട്ടിയിലെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കട്ടൻ ചായ മികച്ചതാണ്.