Asianet News MalayalamAsianet News Malayalam

World Diabetes Day| പ്രമേഹ രോഗികള്‍ക്ക് നല്ലത് ചുവന്ന അരിയോ വെള്ള അരിയോ?

രണ്ടിലും കാര്‍ബോഹൈട്രേറ്റും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഫൈബര്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നത് ചുവന്ന അരിയിലാണ്. 100 ഗ്രാം ചുവന്ന അരിയില്‍ നിന്നും 1.8 ഗ്രാം ഫൈബര്‍ ലഭിക്കുമ്പോള്‍, അതേ അളവിലുള്ള വെള്ള അരിയില്‍ നിന്നും 0.4 ഗ്രാം  ഫൈബര്‍ മാത്രമാണ് ലഭിക്കുന്നത്.

Is Brown rice a better option than White rice if you are diabetic
Author
Thiruvananthapuram, First Published Nov 14, 2021, 3:08 PM IST

പ്രമേഹ രോഗികൾക്ക് (diabetic patients) ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ് (food). മധുരം കഴിക്കാമോ മുതൽ പായസം കുടിച്ചാൽ പ്രശ്നമുണ്ടോ എന്നതുവരെയുള്ള സംശയങ്ങളാണ് പല പ്രമേഹ രോഗികള്‍ക്കും ഉള്ളത്. അതില്‍ ഉള്‍പ്പെടുന്ന ഒന്നാണ് അരിയെ (rice) കുറിച്ചുള്ള സംശയങ്ങള്‍. 

കുറഞ്ഞത് രണ്ടുനേരവും അരിയാഹാരം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്  ഭൂരിഭാഗം ആളുകളും. അരി തന്നെ രണ്ടുതരമുണ്ട്. ചുവന്ന അരിയും വെള്ള അരിയും. ഇതിൽ ഏത് കഴിക്കുന്നതാണ് പ്രമേഹ രോഗികളുടെ ആരോഗ്യത്തിന് നല്ലത്? ഈ ചോദ്യം സംബന്ധിച്ച്  പല സംശയങ്ങളും ആളുകള്‍ക്കുണ്ട്. 

വെള്ള അരിയേക്കാൾ ചുവന്ന അരി കഴിക്കുന്നതാണ് പ്രമേഹ രോഗികള്‍ക്ക്  നല്ലത് എന്നാണ് ഡയറ്റീഷ്യന്‍മാർ പറയുന്നത്. രണ്ടിലും കാര്‍ബോഹൈട്രേറ്റും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഫൈബര്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നത് ചുവന്ന അരിയിലാണ്. 100 ഗ്രാം ചുവന്ന അരിയില്‍ നിന്നും 1.8 ഗ്രാം ഫൈബര്‍ ലഭിക്കുമ്പോള്‍, അതേ അളവിലുള്ള വെള്ള അരിയില്‍ നിന്നും 0.4 ഗ്രാം  ഫൈബര്‍ മാത്രമാണ് ലഭിക്കുന്നത്.

കൂടാതെ വെള്ള അരിയേക്കാൾ ഗ്ലൈസമിക് സൂചിക കുറവാണ് ചുവന്ന അരിയില്‍. വേവിച്ച ചുവന്ന അരിയുടെ ഗ്ലൈസമിക് സൂചിക 68 ആണ്. അതേസമയം വെള്ള അരിയുടേത് 73 ആണ്- അത് ഉയര്‍ന്ന ഗ്ലൈസമിക് സൂചികയുളള ഭക്ഷണമായാണ് കാണുന്നത്. 

ചുവന്ന അരിയില്‍ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചുവന്ന അരി വിശപ്പിനെ നിയന്ത്രിക്കും. അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. അന്നജത്തെ അതിവേഗം വലിച്ചെടുത്ത് കൊഴുപ്പാക്കി മാറ്റുന്നത് നാരുകൾ തടയുന്നു. അതുകൊണ്ടുതന്നെ ചുവന്ന അരി, വെള്ള അരിയെ അപേക്ഷിച്ച് പ്രമേഹം, അമിത വണ്ണം എന്നിവയെ ഫലപ്രദമായി ചെറുക്കുന്നു എന്നാണ് വിദഗ്ധരുടെ അഭിപ്രായം.  

Also Read: പാവയ്ക്ക മുതല്‍ കോവയ്ക്ക വരെ; പ്രമേഹം നിയന്ത്രിക്കുന്ന 10 ഭക്ഷണങ്ങൾ ഇതാ...

Follow Us:
Download App:
  • android
  • ios