40 കഴിഞ്ഞ സ്ത്രീകൾ കഴിച്ചിരിക്കേണ്ട പ്രോട്ടീൻ പൗഡർ. രുചികാലത്തിൽ രജിനി എം തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

1. ഉഴുന്നുപരിപ്പ് 1 ഗ്ലാസ്സ്

2. കറുത്ത എള്ള് 1 ഗ്ലാസ്സ്

3. മുത്താറി (റാ​ഗി ) 1 ഗ്ലാസ്സ്

തയ്യാറാക്കുന്ന വിധം

എല്ലാം കഴുകി ഉണക്കിയ ശേഷം മൺച്ചട്ടിയിൽ ഇട്ട് ചെറിയ തീയിൽ വറുത്ത് ചൂടാറിയ ശേഷം പൊടിച്ചെടുക്കുക. ഈ പൊടി ദിവസവും ഒരു ടേബിൾ സ്പൂൺ വീതം രാവിലെ വെറും വയറ്റിൽ കഴിച്ച് 5 മിനുട്ടിനു ശേഷം വെള്ളം കുടിക്കുക. എല്ലിൻ്റെ ബലത്തിനും മുടിയുടെ വളർച്ചയ്ക്കും വിളർച്ച മാറാനും എല്ലാം 40 കഴിഞ്ഞ സ്ത്രീകൾ കഴിച്ചിരിക്കേണ്ട ഒന്നാണിത്.

എല്ലിൻ്റെയും പല്ലിൻ്റെയും മുടിയുടെയും ആരോഗ്യത്തിന് daily കഴിക്കുക/#Protienpowder/Rajini's Kitchen