ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിലൂടെയാണ് താരം ചിത്രം പങ്കുവച്ചത്. ചുവന്ന ഹാര്‍ട്ട് ഇമോജിയോടൊപ്പം 'ശരിക്കും മലയാളി പെണ്‍കുട്ടി തന്നെ' എന്ന ക്യാപ്ഷനോടെയാണ് മലൈക ചിത്രം പങ്കുവച്ചിരിക്കുന്നത്. 

ഒരു ഫിറ്റ്നസ് ക്വീന്‍ ആണ് ബോളിവുഡ് നടി മലൈക അറോറ (Malaika Arora). 48കാരിയായ മലൈക തന്‍റെ വര്‍ക്കൗട്ടും (workout) യോഗയും ഡയറ്റുമെല്ലാം കൃത്യമായി പാലിക്കുന്നുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ (Social media) സജ്ജീവമായ മലൈക ഇവയുടെ ദൃശ്യങ്ങളൊക്കെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. 

ഫിറ്റ്‌നസിനൊപ്പം തന്നെ ഭക്ഷണത്തോടുള്ള ഇഷ്ടവും പ്രകടിപ്പിക്കുന്ന താരമാണ് മലൈക. മലൈകയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും സ്‌റ്റോറികളുമെല്ലാം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ വിഭവങ്ങളോടുള്ള തന്റെ പ്രിയം സോഷ്യല്‍ മീഡിയയിലൂടെ മലൈക പല തവണ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട, കേരളത്തിന്‍റെ സ്വന്തം വിഭവമായ കപ്പയും ചമ്മന്തിയും കഴിക്കുന്നതിന്‍റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് മലൈക. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിലൂടെയാണ് താരം ചിത്രം പങ്കുവച്ചത്. ചുവന്ന ഹാര്‍ട്ട് ഇമോജിയോടൊപ്പം 'ശരിക്കും മലയാളി പെണ്‍കുട്ടി തന്നെ' എന്ന ക്യാപ്ഷനോടെയാണ് മലൈക ചിത്രം പങ്കുവച്ചിരിക്കുന്നത്. 

അമ്മയ്ക്കും സഹോദരി അമൃത അറോറയ്ക്കും ഒപ്പമിരുന്ന് തൂശനിലയില്‍ ഓണസദ്യ കഴിക്കുന്ന ചിത്രം മുമ്പ് താരം പങ്കുവച്ചിട്ടുണ്ട്. ഇടയ്ക്ക് ചില പാചക പരീക്ഷണങ്ങളും മലൈക പങ്കുവയ്ക്കാറുണ്ട്. 

Also Read: ദിവസം തുടങ്ങാം ഇനി; 'ഹെല്‍ത്തി ടിപ്' പങ്കുവച്ച് മസബ ഗുപ്ത