ടെക്സസില്‍ നിന്നുള്ള അലക്സാണ്ടര്‍ കോഹിന്‍ ആണ് കോഫി മെഷീനില്‍ ചിക്കന്‍ തയ്യാറാക്കുന്നതിന്‍റെ ചിത്രം പങ്കുവച്ചത്. സംഭവം ട്വിറ്ററില്‍ വൈറലാവുകയും ചെയ്തു.
കോഫി തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന കോഫി മെഷീനില്‍ മറ്റ് ഭക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ എങ്ങനെയുണ്ടാകും? അങ്ങനെയൊരു സംഭവത്തിന്‍റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇവിടെയൊരാള്‍ കോഫി മെഷീനില്‍ ചിക്കന്‍ തയ്യാറാക്കുന്നതിന്‍റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
ടെക്സസില്‍ നിന്നുള്ള അലക്സാണ്ടര്‍ കോഹിന്‍ ആണ് കോഫി മെഷീനില്‍ ചിക്കന്‍ തയ്യാറാക്കുന്നതിന്‍റെ ചിത്രം പങ്കുവച്ചത്. സംഭവം ട്വിറ്ററില്‍ വൈറലാവുകയും ചെയ്തു. സമയം ലാഭിക്കാനും കമ്പനിക്ക് ലാഭം ഉണ്ടാക്കാനുമാണ് താന്‍ ഇങ്ങനെ തയ്യാറാക്കിയതെന്നും അയാള്‍ പറയുന്നു. ഹോട്ടല്‍ റൂമിലെ കോഫി മെഷീനിലായിരുന്നു ഇയാളുടെ പാചക പരീക്ഷണം.
എന്തായാലും സംഭവം ട്വിറ്ററില്‍ ചര്‍ച്ചയായിരിക്കുകയാണ്. എന്തൊരു വൃത്തികെട്ട പരിപാടിയാണിതെന്നും ഇനി ഒരിക്കലും ഹോട്ടല്‍ റൂമിലെ കോഫി മെഷീനില്‍ നിന്ന് കോഫി തയ്യാറാക്കി കുടിക്കില്ല എന്നുമൊക്കെ ആണ് കമന്‍റുകള്‍. ചിലര്‍ ഇതിനെ ഒരു തമാശയായി മാത്രമേ എടുത്തിട്ടുള്ളൂ. മറ്റ് ചിലര്‍ സമാനമായ ചില വിചിത്ര പാചക പരീക്ഷണങ്ങളുടെ ഫോട്ടോകള്‍ പങ്കുവച്ചു.
Also Read: അരക്കെട്ടില്‍ വര്‍ധിക്കുന്ന ഓരോ ഇഞ്ചും ഹൃദയാഘാത സാധ്യത 10 ശതമാനം കൂട്ടുമെന്ന് പഠനം
