ഇദ്ദേഹം കഴിക്കുന്നത് കാണുമ്പോള്‍ ഭക്ഷണത്തോട് ഏറെ പ്രിയമുള്ളതായി തോന്നുമെന്നും അതുതന്നെയാണ് ഈ വീഡിയോകളുടെ പ്രത്യേകതയെന്നും ഇവയുടെ ആരാധകര്‍ കമന്റായി കുറിച്ചിരിക്കുന്നു

ഭക്ഷണം കഴിക്കുന്നതും ( Eating Food ) ഒരു കലയാണെങ്കില്‍, ആ കലയില്‍ വിരുത് നേടിയ ചിലരുണ്ട്. ഇവര്‍ കഴിക്കുന്നത് കാണാന്‍ തന്നെ പ്രത്യേകമായ ഭംഗിയാണ്. അത്തരത്തില്‍ പേരുകേട്ട ഒരാളാണ് ശാപ്പാട്ടുരാമന്‍ ( Saapatturaman). 

ഇടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെയും ഇദ്ദേഹത്തിന്റെ വീഡിയോകള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തില്‍ ശ്രദ്ധേയമായൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒറ്റയിരുപ്പിന് 50 ഓംലെറ്റ് ഒരുമിച്ച് കഴിക്കുന്ന ശാപ്പാട്ടുരാമന്റെ പുതിയ വീഡിയോ ആണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. വാഴയിലയിലായി വച്ചിരിക്കുന്ന ഓംലെറ്റ് ഓരോന്നായി ആസ്വദിച്ചെടുത്ത് അദ്ദേഹം കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

View post on Instagram

നേരത്തേ മക്കള്‍ക്കൊപ്പം ചേര്‍ന്ന് നൂറിലധികം ഉഴുന്നുവട കഴിക്കുന്നതിന്റെ വീഡിയോയും ശാപ്പാട്ടുരാമന്റേതായി പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഭക്ഷണപ്രേമികള്‍ക്കിടയില്‍ വലിയ രീതിയിലാണ് ഇത്തരം വീഡിയോകള്‍ ശ്രദ്ധിക്കപ്പെടാറ്. 

View post on Instagram

ഇദ്ദേഹം കഴിക്കുന്നത് കാണുമ്പോള്‍ ഭക്ഷണത്തോട് ഏറെ പ്രിയമുള്ളതായി തോന്നുമെന്നും അതുതന്നെയാണ് ഈ വീഡിയോകളുടെ പ്രത്യേകതയെന്നും ഇവയുടെ ആരാധകര്‍ കമന്റായി കുറിച്ചിരിക്കുന്നു.

Also Read:- 'ഹമ്പോ ഇതെന്ത് ഐസ്‌ക്രീം?'; വൈറലായി വീഡിയോ