കടയില്‍ നിന്ന് വാങ്ങിയ പച്ചക്കറികളില്‍ പുഴുവിനെ കണ്ടാല്‍ നിങ്ങള്‍ എന്തുചെയ്യും? ആദ്യം അലറി വിളിക്കും, പിന്നീട് പച്ചക്കറികള്‍ ഉള്‍പ്പടെ എടുത്തുകളയും. അല്ലെങ്കില്‍,  പുഴുവിനെ എടുത്തു കളഞ്ഞിട്ട്, പച്ചക്കറി വൃത്തിയാക്കിയെടുക്കും. എന്നാല്‍ ഇവിടെയൊരാള്‍ ചെയ്തത്  ഇതൊന്നുമല്ല. 

യുകെ സ്വദേശിയായ യുവാവ് കടയില്‍ നിന്ന് വാങ്ങിയ ബ്രൊക്കോളി തുറന്നു നോക്കിയപ്പോള്‍ കണ്ടത് പുഴുവിനെ. അതും ഒരു തവണയല്ല, രണ്ടുതവണ വാങ്ങിയപ്പോഴും പുഴുവിനെ കിട്ടി. സാം എന്ന യുവാവ് ആണ്  തന്‍റെ അനുഭവം ട്വിറ്ററിലൂടെ പങ്കുവച്ചത്. ചിത്രത്തോടൊപ്പമാണ് സാമിന്‍റെ ട്വീറ്റ്. 

അതേസമയം,  പുഴുവിനെ കളയുക  അല്ല സാം ചെയ്തത്. പകരം അവയെ ദത്തെടുക്കുകയായിരുന്നു. ഇത് ഏത് ഇനത്തിലുള്ള പുഴുവാണെന്ന് കണ്ടെത്തിയതായി സാം കുറിച്ചു. ഇവര്‍ക്കായി താന്‍ ചെറിയൊരു വീട് തന്നെ ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നു എന്നും ഒപ്പം നിറയെ ബ്രൊക്കോളിയും ഇവയ്ക്ക് നല്‍കുമെന്നും സാം പറയുന്നു. 

 

ബ്രൊക്കോളി വാങ്ങിയ കടയില്‍ നിന്ന് തനിക്ക് പൈസ തിരികെ ലഭിച്ചു എന്നും ആ പൈസയ്ക്ക് വീണ്ടും ബ്രൊക്കോളി വാങ്ങിയപ്പോള്‍ അതിലും പുഴുവിനെ കണ്ടെത്തി എന്നും സാം പറയുന്നു. ഇപ്പോള്‍ സാമിന്‍റെ വീട്ടില്‍ ഏഴ് പുഴുക്കളുണ്ട്. ഇവയ്ക്ക് എല്ലാം പേരുകള്‍ ഇട്ടുവെന്നും സാം കുറിച്ചു.

 

 

എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നിരവധി പേര്‍ കമന്‍റും റീട്വീറ്റും ചെയ്തു.  അടിപൊളി അനുഭവം എന്നാണ് പലരുടെയും അഭിപ്രായം. 


 

 

Also Read: പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ പുഴു; വീഡിയോ പങ്കുവെച്ച് താരം...