ആശുപത്രി കിടക്കയില്‍ ഒരു മനുഷ്യന്‍ ചിരിച്ചുകൊണ്ട് കിടക്കുകയാണ്. ട്വിറ്ററിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്.
ഈ കൊറോണ കാലത്തെ ലോക്ഡൗണില്‍ ഏറ്റവുമധികം പേർ പരീക്ഷിച്ചത് വ്യത്യസ്തമായ കേക്ക് റെസിപ്പികളാണ്. കാർട്ടൂണും ലാൻഡ്സ്കേപ്പും സ്വന്തം മുഖങ്ങളുമൊക്കെയുള്ള കേക്കുകൾ വരെ സൈബര്‍ ലോകത്ത് വൈറലായിരുന്നു. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നതും ഒരു കേക്കിന്‍റെ ചിത്രമാണ്.
ആശുപത്രി കിടക്കയില്‍ ഒരു മനുഷ്യന്‍ ചിരിച്ചുകൊണ്ട് കിടക്കുകയാണ്. ട്വിറ്ററിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. സംഭവം കേക്കാണെന്ന് ഇപ്പോഴും ആളുകള്‍ക്ക് വിശ്വാസം വരുന്നില്ല.
Scroll to load tweet…
ഒറ്റ നോട്ടത്തില്‍ കേക്ക് ആണെന്ന് തോന്നില്ല. എന്നാല്‍ കാലും കയ്യും മുറിച്ചുവച്ചിരിക്കുന്നത് ശ്രദ്ധിച്ചാല്‍ മനസ്സിലാകും അതൊരു കേക്ക് തന്നെയാണെന്ന്. എന്തായാലും ആദ്യമൊന്ന് ഞെട്ടിയെങ്കിലും ഈ കിടിലന്‍ കേക്ക് തയ്യാറാക്കിയ കുക്കിനെ അഭിനന്ദിക്കാനും സോഷ്യല്‍ മീഡിയ മറന്നില്ല.
