Asianet News MalayalamAsianet News Malayalam

പുരുഷന്മാര്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍...

പുരുഷന്മാരെ അലട്ടുന്ന പല പ്രശ്നങ്ങളുണ്ട് . ഉദ്ധാരണശേഷി കുറവ്,  ബീജത്തിന്റെ ആരോഗ്യക്കുറവ്,  എണ്ണക്കുറവ് അങ്ങനെ പലതും ഇന്ന് പല പുരുഷന്മാരിലും കാണപ്പെടുന്നു. 

man should add and avoid these food in their diet
Author
Thiruvananthapuram, First Published Dec 26, 2019, 1:54 PM IST

പുരുഷന്മാരെ അലട്ടുന്ന പല പ്രശ്നങ്ങളുണ്ട് . ഉദ്ധാരണശേഷി കുറവ്,  ബീജത്തിന്റെ ആരോഗ്യക്കുറവ്,  എണ്ണക്കുറവ് അങ്ങനെ പലതും ഇന്ന് പല പുരുഷന്മാരിലും കാണപ്പെടുന്നു. ബീജത്തിന്റെ ആരോഗ്യം പലപ്പോഴും ഭക്ഷണത്തെ അടിസ്ഥാനപ്പെടുത്തിയുളളതാണ് എന്നാണ് University of Rochester നടത്തിയ പഠനത്തില്‍ പറയുന്നത്.

ഇന്ന് മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതിയും ഭക്ഷണരീതിയും എല്ലാം ഇത്തരത്തില്‍ പുരുഷന്റെ ബീജത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നത്. പുരുഷ ബീജത്തിന് ഹാനീകരമാവുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്. ഇവ ഒഴിവാക്കണം പുരുഷന്മാര്‍ പ്രത്യേകം ശ്രദ്ധിക്കണം.  

ഒന്ന്...

എല്ലാവരും ഇഷ്ടമുള്ള ഭക്ഷണങ്ങളില്‍ ഒന്നാണ്  ഇറച്ചി. എന്നാല്‍ പ്രോസസ്ഡ് മീറ്റ് കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് ബീജത്തിന്‍റെ എണ്ണത്തെ കുറക്കുന്നതിന് കാരണമാകുമെന്നാണ് പഠനം പറയിന്നത്. പ്രോസസ്ഡ് മീറ്റ് പുരുഷന്‍മാര്‍ അധികം കഴിക്കരുത് എന്നും പഠനം പറയുന്നു. 

രണ്ട്...

 പഴക്കമുള്ള മാംസം ബീജത്തിന്റെ ആരോഗ്യത്തിന് വളരെയധികം ദോഷമായി ബാധിക്കും. അതുകൊണ്ട് പഴക്കമുള്ള മാംസം കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുക.

മൂന്ന്...

പുരുഷ ബീജത്തിന്റെ ആരോഗ്യത്തെ ഇല്ലാതാക്കുന്ന കാര്യത്തില്‍ പലപ്പോഴും സോയ ഒരു വില്ലനാണെന്ന് പല പഠനങ്ങളും പറയുന്നത്. സോയ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പുരുഷന്‍മാരുടെ ആരോഗ്യത്തെ നശിപ്പിക്കും. ഇത് ബീജത്തിന്റെ എണ്ണത്തിലും ഗുണത്തിലും കുറവ് വരുത്തുകയും വന്ധ്യതയിലേക്ക് നയിക്കുകയും ചെയ്യുന്നു. 

നാല്...

ഫാറ്റ് ധാരാളം അടങ്ങിയ പാല്‍ ഉല്‍പ്പനങ്ങള് കഴിക്കുന്നതും ബീജത്തിന്റെ എണ്ണത്തിലും ഗുണത്തിലും കുറവ് വരുത്തുമെന്നും 'The Rochester Young Men’s study'-യില്‍ പറയുന്നു. 

പല കാരണങ്ങള്‍ കൊണ്ട് ഉദ്ധാരണശേഷി കുറവുണ്ടാകാം. ചിലരില്‍ മാനസിക പ്രശ്‌നങ്ങള്‍ കൊണ്ടാകാം. മറ്റുചിലരില്‍ ധമനികളിലെ തകരാറുകള്‍ കൊണ്ടും സൂക്ഷ്മ പോഷകക്കുറവുകള്‍ കൊണ്ടും ഉദ്ധാരണത്തിലെ ശേഷിക്കുറവ് ഉണ്ടാകാം.

അതേസമയം, ഭക്ഷണരീതികളില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ ഉദ്ധാരണശേഷി വര്‍ധിപ്പിക്കാം. ഉദ്ധാരണശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണശീലങ്ങള്‍ നോക്കാം. 
 
1. പച്ചക്കറികള്‍ പ്രത്യേകിച്ച്, പച്ചനിറത്തിലുള്ള ഇലക്കറികളിലെ വിവിധ പോഷകങ്ങള്‍ ഉദ്ധാരണശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

2. സവാള നല്ല ഉദ്ധാരണത്തിനു സഹായിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ്. ഇവ രക്തത്തെ നേര്‍ത്തതാക്കുന്നു. ഇതുവഴി രക്തപ്രവാഹം വര്‍ദ്ധിയ്ക്കുവാനും സഹായകമാണ്. 

3. ഈന്തപ്പഴം  ധാരാളം കഴിക്കുന്നത് പുരുഷന്മാരില്‍ ഉദ്ധാരണശേഷി കൂട്ടാന്‍ സഹായിക്കും. പുരുഷ പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം പോലും നിര്‍ദേശിക്കുന്ന ഒരു വഴിയാണ് ഈന്തപ്പഴം. 

4. പിസ്ത, നട്‌സ് തുടങ്ങിയവ പുരുഷന്മാര്‍ കഴിക്കുന്നതും ഉദ്ധാരശേഷി വര്‍ധിപ്പിക്കാന്‍ വളരെ നല്ലത്. 

5. പുരുഷന്മാര്‍ക്ക് ഊര്‍ജവും ഉദ്ധാരണ ശക്തിയും നല്‍കാന്‍ ബദാം സഹായിക്കും.

6. തണ്ണിമത്തന്‍ കഴിക്കുന്നത് പുരുഷന്മാര്‍ക്ക് ഏറെ നല്ലതാണ്. തണ്ണിമത്തനിൽ അടങ്ങിയ ആന്റി ഓക്‌സിഡന്‍റുകളാണ് ഉദ്ധാരണ സഹായി.

7. ഏത്തപ്പഴവും പുരുഷന്മാര്‍ കഴിക്കുന്നത് നല്ലതാണ് എന്നാണ് ഡോക്ടര്‍മാര്‍ പോലും പറയുന്നത്. 

8. ചിപ്പി, ഞണ്ട് തുടങ്ങിയ തോടുള്ള ഭക്ഷണങ്ങളും ഫലപ്രദമാണ്. 

9. ഡാര്‍ക്ക് ചോക്ലേറ്റിലുള്ള ഫ്ലവനോയിയിഡുകളും ഉദ്ധാരണസഹായിയാണ്. അതിനാല്‍ പുരുഷന്മാര്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും നല്ലതാണ്.

Follow Us:
Download App:
  • android
  • ios