ചില ഫുഡ് വീഡിയോകള്‍ക്കെല്ലാം നെഗറ്റീവ് കമന്‍റുകള്‍ മാത്രം കിട്ടുന്നത് കാണാറുണ്ട്. അത്തരത്തില്‍ നെഗറ്റീവ് കമന്‍റുകളാല്‍ ശ്രദ്ധേയമായൊരു ഫുഡ് വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്

ദിവസവും സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തമായതും പുതുമയുള്ളതുമായ എത്രയോ വീഡിയോകള്‍ വരാറുണ്ട്, അല്ലേ? ഇവയില്‍ വലിയൊരു വിഭാഗം വീഡിയോകളും ഫുഡ് വീഡിയോകളായിരിക്കും എന്നതാണ് സത്യം. 

ഏതൊരവസ്ഥയില്‍ ആയാലും ഭക്ഷണത്തോട് മനുഷ്യര്‍ക്ക് അടിസ്ഥാനപരമായൊരു ആകര്‍ഷണം ഉണ്ടായിരിക്കുമല്ലോ. അതിനാല്‍ തന്നെ ഫുഡ് വീഡിയോകള്‍ക്കും എപ്പോഴും കാഴ്ചക്കാരെ കിട്ടാറുണ്ട്. എന്നാല്‍ എല്ലാ ഫുഡ് വീഡിയോകളും നമുക്ക് ഒരുപോലെ ആസ്വദിക്കാവുന്നതോ, കാഴ്ചയ്ക്ക് സുഖകരമാകുന്നതോ തന്നെ ആയിരിക്കണമെന്നില്ല.

ചില ഫുഡ് വീഡിയോകള്‍ക്കെല്ലാം നെഗറ്റീവ് കമന്‍റുകള്‍ മാത്രം കിട്ടുന്നത് കാണാറുണ്ട്. അത്തരത്തില്‍ നെഗറ്റീവ് കമന്‍റുകളാല്‍ ശ്രദ്ധേയമായൊരു ഫുഡ് വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. 

ഒരു റിസപ്ഷന് വേണ്ടിയോ മറ്റോ ഒന്നിച്ച് വലിയ ചട്ടിയില്‍ നൂഡില്‍സ് തയ്യാറാക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. അല്‍പം വിചിത്രമെന്ന് പറയാവുന്ന രീതിയിലാണ് വീഡിയോയില്‍ നൂഡില്‍സ് തയ്യാറാക്കുന്നത്. ചട്ടിയില്‍ കിടക്കുന്ന നൂഡില്‍സ് ഇദ്ദേഹം കൈ വച്ചാണ് ഇളക്കി മറിച്ചെടുക്കുന്നത്. 

ഒന്നാമതായി എങ്ങനെയാണ് ചൂടുള്ള ഭക്ഷണത്തില്‍ ഇങ്ങനെ കയ്യിടുന്നത് എന്ന സംശയമാണ് പലരും പങ്കുവയ്ക്കുന്നത്. ചട്ടിക്ക് താഴെ അടുപ്പെരിഞ്ഞുകൊണ്ടിരിക്കുന്നത് വീഡിയോയില്‍ വളരെ വ്യക്തമായി കാണാം. രണ്ടാമതായി ഒരാള്‍ കയ്യിട്ടിളക്കിയ ഭക്ഷണം എങ്ങനെ മറ്റുള്ളവര്‍ കഴിക്കണമെന്നാണ് പറയുന്നതെന്നും കമന്‍റുകളിലൂടെ ആളുകള്‍ ചോദിക്കുന്നു. വളരെ മോശമായിപ്പോയി ഇത് എന്നും, കണ്ടിരിക്കാൻ തന്നെ പ്രയാസം തോന്നുന്നു എന്നുമെല്ലാം നീളുന്ന നെഗറ്റീവ് കമന്‍റ്സ് ഏറെയാണ് വീഡിയോയ്ക്ക് കിട്ടിയിരിക്കുന്നത്.

റെസ്റ്റോറന്‍റുകളിലോ അല്ലെങ്കില്‍ പാര്‍ട്ടികളിലോ എല്ലാം ഭക്ഷണം പാകം ചെയ്യുന്നത് ഇങ്ങനെയെല്ലാം ആയിരിക്കുമോ എന്ന ആശങ്ക പങ്കുവയ്ക്കുന്നവരും കുറവല്ല. എന്തായാലും വ്യത്യസ്തമായ രീതിയില്‍ നൂഡില്‍സ് തയ്യാറാക്കുന്ന വീഡിയോ വലിയ രീതിയില്‍ ശ്രദ്ധ നേടി എന്നുതന്നെ പറയാം.

വൈറലായ വീഡിയോ നിങ്ങളും കണ്ടുനോക്കൂ...

View post on Instagram

Also Read:- പുറത്തുനിന്നുള്ള ഭക്ഷണം കഴിച്ചതിന് പിന്നാലെ തളര്‍ച്ച?; കാരണം ഇവയാകാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo