ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം മാമ്പഴ വിഭവങ്ങള്‍ അഥവാ മാംഗോ ഫെസ്റ്റ് റെസിപ്പികള്‍. ഇന്ന് ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

ഹെൽത്തിയും ടേസ്റ്റിയുമായ ഒരു സ്നാക്ക് തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

പഫ്ഡ് റൈസ് - 2 കപ്പ്
ഉള്ളി - 1 ഇടത്തരം വലിപ്പമുള്ളത് ചെറുതായി അരിഞ്ഞത്
വെള്ളരിക്ക - 1 ചെറുത് (ചെറുതായി അരിഞ്ഞത്)
ക്യാരറ്റ് - 1 ചെറുത് (ചെറുതായി അരിഞ്ഞത്)
പച്ചമാങ്ങ - 1/3 കപ്പ്
പച്ച ചട്ണി - 1 ടീസ്പൂൺ (2 അല്ലി വെളുത്തുള്ളി, 1/2 ഇഞ്ച് വലിപ്പമുള്ള ഇഞ്ചി, 2 പച്ചമുളക്, ഒരു പിടി മല്ലിയില, പുതിനയില, 1/2 ടീസ്പൂൺ വെള്ളം എന്നിവ ചതയ്ക്കുക)
തേങ്ങ ചിരകിയത് - 1/3 കപ്പ്
ജീരകപ്പൊടി - 1/3 ടീസ്പൂൺ
ചുവന്ന മുളകുപൊടി - 1/3 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/3 ടീസ്പൂൺ
ഗരം മസാല - 1/3 ടീസ്പൂൺ
മസാല കടല - 1/3 കപ്പ്
സേവ് മസാല - 1/3 കപ്പ്
ഉപ്പ് - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

പൊരി ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുത്തതിനുശേഷം അതിലേയ്ക്ക് ആവശ്യത്തിന് ഗരം മസാല, സേവ് മസാല, കടല, ആവശ്യത്തിന് ഉപ്പ്, മഞ്ഞൾ പൊടി, മുളകുപൊടി, ജീരകപ്പൊടി, തേങ്ങ ചിരകിയത്, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, മല്ലിയില, ഒരു ടീസ്പൂൺ വെള്ളം, പച്ചമാങ്ങ, ക്യാരറ്റ്, വെള്ളരിക്ക, ഉള്ളി എന്നിവയെല്ലാം ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു സ്നാക്ക് കൂടിയാണിത്.

YouTube video player