ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം മാമ്പഴ വിഭവങ്ങള്‍ അഥവാ മാംഗോ ഫെസ്റ്റ് റെസിപ്പികള്‍. ഇന്ന് ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കാന്‍ പറ്റിയ നല്ല രുചികരമായ മാങ്ങ പച്ചടി തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

മാങ്ങ - 1 എണ്ണം
മഞ്ഞൾ പൊടി - 1/2 സ്പൂൺ
മുളക് പൊടി - 2 സ്പൂൺ
തൈര് -1 കപ്പ്‌
എണ്- 2 സ്പൂൺ
കടുക് -1 സ്പൂൺ
വെളുത്തുള്ളി -4 സ്പൂൺ
ഇഞ്ചി -2 സ്പൂൺ
പച്ചമുളക് -3 എണ്ണം

തയ്യാറാക്കുന്ന വിധം

പച്ചമാങ്ങ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് ഒരു ബൗളിലേക്ക് ഇട്ടതിനുശേഷം ആവശ്യത്തിനു മഞ്ഞൾപൊടിയും മുളകുപൊടിയും ആവശ്യത്തിന് തൈരും ചേർത്ത് കൊടുക്കുക. അതിനുശേഷം അതിലേക്ക് തന്നെ കടുക് ,വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിന നന്നായി വറുത്തത് കൂടി ചേർത്തുകൊടുത്തു യോജിപ്പിച്ചാൽ മാത്രം മതി.

വീഡിയോ കാണാം