Asianet News MalayalamAsianet News Malayalam

പതിവായി റാഡിഷ് കഴിക്കൂ; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...

ഫോളേറ്റ്, വിറ്റാമിന്‍ ബി6, പൊട്ടാസ്യം, കാത്സ്യം, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ റാഡിഷ് പതിവായി കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

merits of eating  radish daily
Author
First Published Nov 18, 2023, 4:59 PM IST

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് റാഡിഷ്. വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസ്സാണ് റാഡിഷ്. ഫോളേറ്റ്, വിറ്റാമിന്‍ ബി6, പൊട്ടാസ്യം, കാത്സ്യം, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ റാഡിഷ് പതിവായി കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

ഫൈബര്‍ ധാരാളം അടങ്ങിയ ഒരു പച്ചക്കറിയാണ് റാഡിഷ്. അതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. കുടലിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. 

രണ്ട്...   

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം റാഡിഷില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതു വഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടക്കുന്നതിന് സഹായിക്കുന്ന അന്തോസയാനിന്‍സ് എന്ന ഘടകം റാഡിഷില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിനും ഇത് മികച്ചതാണ്. 

മൂന്ന്...

റാഡിഷിലെ വിറ്റാമിന്‍ സി, ഫോളിക് ആസിഡ്, ഫ്‌ളവനോയിഡ് എന്നിവയെല്ലാം ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. 

നാല്... 

റാഡിഷിന്‍റെ ഗ്ലൈസെമിക് സൂചിക കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും റാഡിഷ് കഴിക്കാം. 

അഞ്ച്...

ഫൈബര്‍ ധാരാളം അടങ്ങിയതും കലോറി കുറഞ്ഞുമായ റാഡിഷ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരത്തെ നിയന്ത്രിക്കാം. 

ആറ്... 

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും റാഡിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ബയോട്ടിൻ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ; അറിയാം ഗുണങ്ങള്‍...

youtubevideo

Follow Us:
Download App:
  • android
  • ios