ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും ക്രിക്കറ്റ്താരം വിരാട് കോലിയും. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളാകാന്‍ പോകുന്ന വിവരം പങ്കുവച്ചത്. ഇരുവരും ചേർന്നുള്ള ഫോട്ടോസഹിതം പങ്കുവച്ചാണ് ഇക്കാര്യം താരങ്ങള്‍ അറിയിച്ചത്. അന്നുമുതല്‍ അനുഷ്‌ക പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. 

32കാരിയായ താരത്തിന്റെ മെറ്റേണിറ്റി ഫാഷനും ആരാധകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഗര്‍ഭിണിയായ അനുഷ്ക ഭക്ഷണം കഴിക്കുന്ന ഒരു ചിത്രമാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. അനുഷ്ക തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയാക്കിയത്. 

 

തന്‍റെ പ്രിയ ഭക്ഷണമായ പിസ്സയുടെ ചിത്രമാണ് അനുഷ്ക പങ്കുവച്ചത്. പിസ്സയോടൊപ്പം ചീസും താരത്തിന്‍റെ പ്ലേറ്റില്‍ കാണാം. അടുത്തിടെ ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്ന വീഡിയോയും അനുഷ്ക സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. 

അതേസമയം, നിറവയറിൽ ശീർഷാസനം ചെയ്യുന്ന അനുഷ്കയുടെ ചിത്രം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. പ്രസവകാലത്ത് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞായിരുന്നു താരത്തിന്‍റെ പോസ്റ്റ്. യോഗയിൽ അനുഷ്കയെ സഹായിക്കുന്ന കോലിയെയും സമീപത്തു കാണാം. എന്നാല്‍ ഇത്തരത്തിലുള്ള വ്യായാമമുറകള്‍ ഗര്‍ഭിണികള്‍ ചെയ്യുന്നത് അപകടങ്ങള്‍ വരുത്തിവയ്ക്കാം എന്നാണ് സൈബര്‍ ലോകം വിലയിരുത്തിയത്. 

 

Also Read: ഫ്‌ളോറല്‍ ഡ്രസ്സും പൂമയുടെ ചെരുപ്പും; വൈറലായി കരീനയുടെ ചിത്രങ്ങള്‍...