ബോളിവുഡിന്‍റെ താരറാണിയായി വിലസിയിരുന്ന കാലത്തായാലും ഗര്‍ഭിണിയായിരിക്കുന്ന ഈ സമയത്തായാലും കരീന കപൂര്‍ ഖാന് സ്വന്തമായൊരു സ്റ്റൈൽ ഉണ്ട്. അതുകൊണ്ട് തന്നെ, ഫാഷൻ ലോകത്ത് കരീന എന്നുമൊരു ശ്രദ്ധേയ സാന്നിധ്യമാണ്. രണ്ടാമത്തെ കൺമണിക്കു വേണ്ടി കാത്തിരിക്കുന്ന താരത്തിന്‍റെ മെറ്റേണിറ്റി ഫാഷനും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

ഗർഭാവസ്ഥയ്ക്ക് അനുയോജ്യമായതും സിംപിളുമായ വസ്ത്രങ്ങളിലാണ് 40കാരിയായ കരീന ഇപ്പോള്‍ ധരിക്കുന്നത്. കാഫ്താനും ഡ്രസ്സുമൊക്കെ ധരിച്ചുള്ള കരീനയുടെ ചിത്രങ്ങളും സൈബര്‍ ലോകത്ത് പ്രചരിക്കുന്നുണ്ട്. 

അത്തരത്തില്‍ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ഇത്തവണയും ഡ്രസ്സിലാണ് താരം തിളങ്ങുന്നത്. 'ഫ്‌ളോറല്‍' പ്രിന്റുകളോട് കൂടിയ ഡ്രസ്സില്‍ അതിസുന്ദരിയായിരിക്കുകയാണ് കരീന. ഇപ്പോഴും മാറാത്ത ഫാഷനാണ് ഫ്‌ളോറല്‍ വസ്ത്രങ്ങള്‍. വലിയ പൂക്കളുടെ ഡിസൈനാണ് ഫ്‌ളോറല്‍ വസ്ത്രങ്ങളുടെ പ്രത്യേകത.

 

മഞ്ഞ, പിങ്ക്, നീല, പച്ച തുടങ്ങി നിരവധി നിറങ്ങളിലുള്ള പൂക്കളാല്‍ മനോഹരമാണ് കരീനയുടെ ഡ്രസ്സ്. അതിനോടൊപ്പം ആരാധകരുടെ ശ്രദ്ധ പോയത് താരത്തിന്‍റെ ചെരിപ്പിലാണ്. പൂമയുടെ ഈ പിങ്ക് നിറത്തിലുള്ള ചെരുപ്പിന്‍റെ വില 1,999 രൂപയാണ്. 

അടുത്തിടെ താരം ധരിച്ച ഒരു ചെരുപ്പും ഫാഷന്‍ ലോകത്ത് ചര്‍ച്ചയായിരുന്നു. ഇറ്റാലിയൻ ആഡംബര ബ്രാന്‍റായ 'ബോറ്റേഗ വെനറ്റ'യില്‍ നിന്നുള്ള ഇളം മഞ്ഞ നിറത്തിലുളള ചെരുപ്പാണ് അന്ന് കരീന ധരിച്ചത്. വെനേറ്റയുടെ ഐകോണിക് ബ്രെയ്ഡ് ഡിസൈലുള്ള ചെരിപ്പ് കാഴ്ചയിൽ തീർത്തും വ്യത്യസ്തമാണ്. ഏകദേശം 1,06,600 രൂപയായിരുന്നു ആ ചെരുപ്പിന്‍റെ വില.

Also Read: സിംപിള്‍ ആന്‍റ് ബ്യൂട്ടിഫുള്‍; പച്ച കുര്‍ത്തയില്‍ തിളങ്ങി കരീന; വില എത്രയെന്ന് അന്വേഷിച്ച് ആരാധകര്‍!