നല്ല നാടൻ മുളക് ചമ്മന്തിയുടെ രുചി രഹസ്യം; ഈസി റെസിപ്പി

നാടന്‍ രീതിയില്‍ മുളക് ചമ്മന്തി തയ്യാറാക്കിയാലോ? ജോപോൾ തയ്യാറാക്കിയ പാചകക്കുറിപ്പ്...

mulaku chammanthi or chilly chammanthi recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

mulaku chammanthi or chilly chammanthi recipe

 

നമ്മള്‍ എല്ലാവരും എപ്പോഴും ഇഷ്ടത്തോടെ കഴിക്കുന്ന ഒന്നാണ് മുളക് ചമ്മന്തി. പ്രത്യേകിച്ച് ഹോട്ടലുകളില്‍ നിന്നും മുളക് ചമ്മന്തി കഴിക്കുമ്പോൾ പലരും ചിന്തിക്കുന്ന കാര്യമാകും എങ്ങനെ ആണ്‌ ഈ ചമ്മന്തിക്ക്‌ ഇത്രയും നല്ല ചുവന്ന നിറം കിട്ടുന്നത് എന്ന്.  അതുകൂടാതെ മനസ്സിൽ നിന്നും മായാത്ത ഒരു സ്വദും ഈ ചമ്മന്തിക്ക് ഉണ്ട്.  എന്താണ് ഈ രുചി രഹസ്യം എന്ന് ആലോചിക്കാത്തവർ ഉണ്ടാകില്ല. അതിന്റെ രഹസ്യ കൂട്ടാണ് ഇവിടെ പറയുന്നത്. 

വേണ്ട ചേരുവകൾ...

വെളിച്ചെണ്ണ - 4 സ്പൂൺ
എരിവുള്ള ചുവന്ന മുളക് -10 എണ്ണം
കാശ്മീരി മുളക് -5 എണ്ണം
ചുവന്ന ഉള്ളി -15 എണ്ണം
മഞ്ഞൾ പൊടി -1/4 സ്പൂൺ
കറി വേപ്പില -1  തണ്ട്
തൈര് മുളക് -2 എണ്ണം
കാശ്മീരി മുളക് പൊടി -1 സ്പൂൺ
ഉപ്പ് -1 സ്പൂൺ
തേങ്ങ ചിരകിയത് - 2 സ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം ചീന ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം അതിലേയ്ക്ക് എരിവുള്ള മുളകും, കാശ്മീരി മുളകും ചേർത്ത് നന്നായി വറുക്കുക. ഒപ്പം തന്നെ ചെറിയ ഉള്ളിയും ചേർത്ത് കൊടുക്കുക. ചെറിയ ഉള്ളിയും നന്നായി വഴറ്റി എടുക്കണം. ഒപ്പം പുളിയും, കറി വേപ്പിലയും ചേർത്ത് നന്നായി ചൂടാക്കി അതിലേക്ക് മഞ്ഞൾ പൊടിയും ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് തൈര് മുളക് രണ്ടെണ്ണം കൂടെ ചേർത്ത് വറുക്കണം. എല്ലാം നന്നായി വറുത്തു കഴിഞ്ഞാൽ തണുക്കാൻ വയ്ക്കുക. ശേഷം ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കാശ്മീരി മുളക് പൊടി ചേർത്ത് നന്നായി ചൂടാക്കി മാറ്റി വയ്ക്കുക.

വറുത്തു വച്ച ചേരുവകളും, രണ്ട് സ്പൂൺ തേങ്ങയും, എണ്ണയിൽ മൂപ്പിച്ച മുളക് പൊടിയും കൂടെ ചേർത്ത് വേണം ചമ്മന്തി അരക്കേണ്ടത്, തൈര് മുളകും വറുത്ത കാശ്മീരി മുളക് പൊടിയും കൂടെ ചേർക്കുമ്പോൾ ആണ്‌ ഈ ചമ്മന്തിയുടെ സ്വാദ് ഇരട്ടി ആകുന്നത്. കാശ്മീരി മുളക് പൊടി എണ്ണയിൽ മൂപ്പിച്ചു ഒഴിക്കുമ്പോൾ ചമ്മന്തി നല്ല ചുവന്ന നിറത്തിൽ ആയി കിട്ടും. പെട്ടന്ന് കേടായി പോകുകയും ഇല്ല. ഊണ് കഴിക്കാൻ ആയാലും, കഞ്ഞി കുടിക്കാൻ ആയാലും, ദോശയ്ക്കും, ഇഡലിക്കും ഒപ്പം ആയാലും കഴിക്കാൻ വളരെ രുചികരമാണ് ഈ മുളക് ചമ്മന്തി.

youtubevideo

Also read: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ രാവിലെ വെറുംവയറ്റില്‍ കുടിക്കാം ഈ പാനീയങ്ങള്‍...


 

Latest Videos
Follow Us:
Download App:
  • android
  • ios