ട്രെയിനില്‍ കിട്ടുന്ന ബിരിയാണി, ചായ, ഊണ് എല്ലാം ഇങ്ങനെ വിമര്‍ശനത്തിന് പാത്രാകാറുണ്ട്. വളരെ അപൂര്‍വമായേ ട്രെിൻ ഭക്ഷണം നല്ലതാണെന്ന അഭിപ്രായം കേള്‍ക്കാറുള്ളൂ.

വിശക്കുമ്പോള്‍ രുചിയുള്ളതും വൃത്തിയുള്ളതുമായ ഭക്ഷണം ലഭിച്ചില്ലെങ്കില്‍ തീര്‍ച്ചയായും അത് നിരാശ തന്നെയാണ്. പണം നല്‍കി വാങ്ങിക്കുന്ന ഭക്ഷണം ഇത്തരത്തില്‍ നിരാശപ്പെടുത്തുന്നതായാല്‍ അത് സ്വാഭാവികമായും നമ്മളില്‍ ദേഷ്യത്തിനും ഇടയാക്കും. ഇത്തരത്തില്‍ പലപ്പോഴും കാര്യമായ വിമര്‍ശനങ്ങള്‍ നേരിടാറുള്ളതാണ് ഇന്ത്യൻ റെയില്‍വേയുടെ ഭക്ഷണം.

സോഷ്യല്‍ മീഡിയകളിലെല്ലം ഇടയ്ക്കിടെ ഇത്തരം ചര്‍ച്ചകള്‍ കാണാൻ സാധിക്കും. ട്രെയിനില്‍ കിട്ടുന്ന ബിരിയാണി, ചായ, ഊണ് എല്ലാം ഇങ്ങനെ വിമര്‍ശനത്തിന് പാത്രാകാറുണ്ട്. വളരെ അപൂര്‍വമായേ ട്രെിൻ ഭക്ഷണം നല്ലതാണെന്ന അഭിപ്രായം കേള്‍ക്കാറുള്ളൂ.

ഇപ്പോഴിതാ നാഗാലാൻഡില്‍ നിന്നുള്ള മന്ത്രി ടെംജെൻ ഇംന ട്വിറ്ററില്‍ പങ്കുവച്ചൊരു ഫോട്ടോ ഇത്തരത്തില്‍ വലിയ വിവാദമായിരിക്കുകയാണ്. ഗുവാഹത്തിയില്‍ നിന്ന് ദിമാപൂരിലേക്ക് രാജധാനി എക്സ്പ്രസില്‍ യാത്ര ചെയ്ത മന്ത്രി ട്രെയിനില്‍ വച്ച് കഴിച്ച ഭക്ഷണത്തിന്‍റെ ഫോട്ടോ ആണ് പങ്കുവച്ചത്. 

ട്രെയിൻ ഭക്ഷണം നല്ലതാണെന്ന രീതിയിലാണ് മന്ത്രി ട്വീറ്റ് ചെയ്തത്. ചോറ്, പരിപ്പ്, കറി, തൈര്, ഓംലെറ്റ് എന്നിവയാണ് പാത്രത്തില്‍ കാണുന്നത്. കാഴ്ചയ്ക്ക് തന്നെ വൃത്തിയായി സെര്‍വ് ചെയ്ത ഭക്ഷണമാണിത്. ഇതേ അഭിപ്രായം തന്നെയാണ് മന്ത്രിയും പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ട്വീറ്റിന് താഴെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്. 

ട്രെയിനില്‍ ലഭിക്കുന്ന ഭക്ഷണം ഒട്ടും രുചികരമോ, വൃത്തിയുള്ളതോ, ആരോഗ്യകരമോ അല്ലെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. പലരും തങ്ങളുടെ അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്. മന്ത്രിയായതിനാലാണ് ഇംനയ്ക്ക് ഇത്തരത്തിലുള്ള സ്വീകരണം ട്രെയിനില്‍ ലഭിച്ചതെന്നും ഇത് സാധാരണക്കാര്‍ പ്രതീക്ഷിക്കേണ്ടെന്നും കമന്‍റുകളുണ്ട്. 

ഇതിനിടെ മന്ത്രിയുടെ ട്വീറ്റിന് ഇന്ത്യൻ റെയില്‍വേ നന്ദി അറിയിച്ചു. എന്നാല്‍ വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ ഇക്കാര്യങ്ങള്‍ പരിശോധിക്കാൻ മന്ത്രി റെയില്‍വേ ടീമിനോട് ആവശ്യപ്പെടുകയും ചെയ്തു. 

Scroll to load tweet…

Also Read:- ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു; ഭക്ഷണമെത്തിയപ്പോള്‍ കിട്ടിയത്...