നവരാത്രി ആഘോഷങ്ങൾക്കു രുചി പകരാൻ മധുരം നിറഞ്ഞ ശര്‍ക്കര പായസം തയ്യാറാക്കിയാലോ? ദീപ നായര്‍ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

നവരാത്രി ആഘോഷങ്ങൾക്കു രുചി പകരാൻ മധുരം നിറഞ്ഞ ശര്‍ക്കര പായസം തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

ബസ്മതി അരി - 250 ഗ്രാം

വെള്ളം - 400 മില്ലി

ശർക്കര - 400 ഗ്രാം

വെള്ളം - 50 മില്ലി

ഏലയ്ക്കാപ്പൊടി -1 ടീസ്പൂൺ

തേങ്ങ ചിരകിയത് - ഒരു മുറി

പഴുത്ത നേന്ത്രപ്പഴം - ഒരെണ്ണം

നെയ്യ് - 50 മില്ലി

തയ്യാറാക്കുന്ന വിധം

അരി കഴുകി വൃത്തിയാക്കി പറഞ്ഞ അളവ് വെള്ളം ചേർത്ത് കുക്കറിൽ മൂന്ന് വിസിൽ വരുന്നത് വരെ വേവിക്കുക. ഇനി ശർക്കര വെള്ളം ചേർത്ത് ഉരുക്കി അരിച്ച് വയ്ക്കുക. ശേഷം പ്രഷർ പോയാൽ കുക്കർ തുറന്ന് ഉരുക്കിയ ശർക്കര ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് വെള്ളം വറ്റുന്നതു വരെ പാകം ചെയ്യുക. ഇനി ഏലയ്ക്കാപ്പൊടിയും തേങ്ങയും വട്ടത്തിൽ അരിഞ്ഞ പഴവും നെയ്യും ചേർത്തിളക്കി സ്റ്റൗവ് ഓഫ് ചെയ്ത് പാത്രം അടച്ചുവയ്ക്കുക. ഇതോടെ ശര്‍ക്കര പായസം റെഡി.