നവരാത്രി സ്പെഷ്യൽ വിഭവമായ കാരാമണി ചുണ്ടൽ എളുപ്പം തയ്യാറാക്കാവുന്നതാണ്. പ്രഭ കെെലാസ് തയ്യാറാക്കിയ പാചകക്കുറിപ്പ്. Navratri Special Karamani Chundal  

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

നവരാത്രി സ്പെഷ്യൽ വിഭവമായ കാരാമണി ചുണ്ടൽ എളുപ്പം തയ്യാറാക്കാവുന്നതാണ്.

വേണ്ട ചേരുവകൾ

വെള്ള പയർ 2 കപ്പ്

പൊട്ടു കടല 4 സ്പൂൺ

ചുവന്ന മുളക് 3 എണ്ണം

എണ്ണ 2 സ്പൂൺ

കടുക് 1 സ്പൂൺ

കറുത്ത ഉഴുന്ന് 2 സ്പൂൺ

ഉപ്പ് 1 സ്പൂൺ

തേങ്ങ 1/2 കപ്പ്

തയ്യാറാക്കുന്ന വിധം

വെള്ള പയർ കുക്കറിലൊന്ന് വേവിച്ചെടുത്ത ശേഷം വെള്ളം മുഴുവൻ കളഞ്ഞതിനു ശേഷം മാറ്റിവയ്ക്കുക. ഒരു പാനിലേക്ക് പൊട്ടുകടലയും ചുവന്ന മുളകും കറിവേപ്പിലയും ആവശ്യത്തിന് തേങ്ങയും ചേർത്ത് നന്നായി ചൂടാക്കി ഇതിനെ ഒന്ന് പൊടിച്ചെടുത്ത് വെള്ള പയറിലേക്ക് ചേർത്ത് കൊടുക്കുക. എണ്ണ ചൂടാകുമ്പോൾ കടുകും ചുവന്ന മുളകും കറുത്ത ഉഴുന്നും ചെറുത് നന്നായിട്ട് വറുത്ത് അതിനെ ഇതിലേക്ക് ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുത്താൽ മാത്രം മതിയാകും.

Day 1 Navarathri prasad | black eye beans chundal #shortvideo #navaratrirecipes #proteinrichrecipe