Asianet News MalayalamAsianet News Malayalam

സ്ത്രീകളുടെ ആരോഗ്യത്തിനായി വേണ്ട ആറ് പോഷകങ്ങള്‍...

സ്ത്രീകള്‍ പലപ്പോഴും ജോലിത്തിരക്കുകളും മറ്റുമായി ആരോഗ്യം ശ്രദ്ധിക്കാതെയിരിക്കാറുണ്ട്. ഇത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം.

nutrients women should consume everyday
Author
First Published Dec 3, 2023, 12:15 PM IST

സ്ത്രീകള്‍ പലപ്പോഴും ജോലിത്തിരക്കുകളും മറ്റുമായി ആരോഗ്യം ശ്രദ്ധിക്കാതെയിരിക്കാറുണ്ട്. ഇത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. സ്ത്രീകളുടെ ആരോഗ്യത്തിന് വേണ്ട ചില പോഷകങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ഫൈബറാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും വണ്ണം കുറയ്ക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.

രണ്ട്... 

വിറ്റാമിന്‍ ഡിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം  ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കും. ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി. 

മൂന്ന്... 

കാത്സ്യം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  പ്രായം കൂടുന്നതനുസരിച്ച് പലപ്പോളും സ്ത്രീകള്‍ക്ക് എല്ലുകളുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനായി കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ സ്ത്രീകള്‍ കഴിക്കേണ്ടത് പ്രധാനമാണ്. 

നാല്...

വിറ്റാമിൻ ബി 12 ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇത് ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കുകയും സ്ത്രീകളുടെ ആരോ​ഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

അഞ്ച്...

മഗ്നീഷ്യമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  പേശികളുടെ ബലത്തിനും എല്ലുകളുടെ ആരോഗ്യത്തിനും മഗ്നീഷ്യം അത്യാന്താപേക്ഷിതമാണ്. അതിനാല്‍ സ്ത്രീകള്‍ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. 

ആറ്... 

അയേണ്‍ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ത്രീകളില്‍ കാണപ്പെടുന്ന വിളര്‍ച്ചയെ തടയാന്‍ അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: പതിവായി ഒരു പിടി പിസ്ത കഴിക്കൂ, അറിയാം ഈ ഗുണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios