Asianet News MalayalamAsianet News Malayalam

ഓറഞ്ച് അത്ര നിസാരക്കാരനല്ല; ​ഗുണങ്ങൾ ചെറുതൊന്നുമല്ല

ഓറഞ്ചിലുള്ള ഫൈബറുകൾ അൾസറും മലബന്ധവും തടയുന്നു. നാരുകളാൽ സമ്പുഷ്ടമായതു കൊണ്ട് കൊളസ്ട്രോൾ നിയന്ത്രിക്കാനും ഓറഞ്ചിന് സാധിക്കും. 

Nutrition Facts and Health Benefits of orange
Author
Trivandrum, First Published May 18, 2020, 10:21 PM IST

സിട്രസ് വിഭാഗത്തിലുള്ള ഫലമാണ് 'ഓറഞ്ച്'. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും കൂടി സ്രോതസാണ്. അതിനാല്‍ ഇവ ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ്. ഓറഞ്ചിലുള്ള ഫൈബറുകൾ അൾസറും മലബന്ധവും തടയുന്നു. നാരുകളാൽ സമ്പുഷ്ടമായതുകൊണ്ട് കൊളസ്ട്രോൾ നിയന്ത്രിക്കാനും ഓറഞ്ചിന് സാധിക്കും. 

ശ്വാസകോശപ്രശ്നങ്ങളെ പ്രതിരോധിക്കാനും ഓറഞ്ച് ഉത്തമമാണ്. ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് രക്തം കട്ടപിടിക്കുന്നതും ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു. സിട്രിക് ആസിഡിന്റെ മികച്ചൊരു ഉറവിടമാണ് ഓറഞ്ച്. ഇത് വൃക്കയിലെ കല്ല് ഉണ്ടാകുന്നത് തടയാൻ സഹായിക്കുന്നു. വൃക്കരോ​ഗമുള്ളവർ ആഴ്ചയിൽ രണ്ട് തവണ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ശീലമാക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

അതൊടൊപ്പം തന്നെ ഓറഞ്ചിൽ വിറ്റാമിൻ സിയും ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. ദിവസവും രണ്ടര ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങൾ ഓറഞ്ചിലുണ്ടെന്നും വിദ​ഗ്ധർ പറയുന്നു.

തടി കുറയ്ക്കാന്‍ ഓറഞ്ച് ജ്യൂസ് മാത്രം മതിയത്രേ !...

Follow Us:
Download App:
  • android
  • ios