സദ്യ സ്റ്റൈൽ നാടൻ സാമ്പാർ എളുപ്പം തയ്യാറാക്കാം. രുചിക്കാലത്തിൽ സുമ ജയറാം തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
- തുവര പരിപ്പ് അര കപ്പ്
2)വെജിറ്റബിൾ
മത്തങ്ങാ
ക്യാരറ്റ്
വെള്ളരി
തക്കാളി ചെറിയ ഉള്ളി (2cup)
പച്ച മുളക്
3)മുളക് പൊടി ഒന്നര ടീസ്പൂൺ
4)മല്ലി പൊടി 1 ടീസ്പൂൺ
5)മഞ്ഞൾപൊടി കാൽ ടീസ്പൂൺ
6)വാളൻ പുളി ആവശ്യത്തിന്
7)ഉലുവ പൊടി
8)വെളിച്ചെണ്ണ
9)ശർക്കര ഒരു ചെറിയ കഷ്ണം
10)നെയ്യ് 1 ടീസ്പൂൺ
11) കായം. ഒരു ചെറിയ കഷ്ണം
12)കടുക്
വറ്റൽ മുളക്
കറിവേപ്പില
മല്ലി ഇല
13. ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തുവരപരിപ്പ് കഴുകി കുക്കറിൽ ഒരു ടീസ്പൂൺ എണ്ണയും ഒഴിച്ച് അടച്ച് വച്ച് രണ്ട് വിസിൽ കേൾക്കുന്നത് വരെ നന്നായി വേവിച്ച തണുത്ത ശേഷം തുറക്കുക. ഒരു പാൻ ചുടായ ശേഷം എണ്ണ ഒഴിച്ച് വെജിറ്റബിൾ (സമചതുര കഷണങ്ങൾ ) അതിലേക്ക് ഇട്ട് വഴറ്റി എടുക്കുക. പിന്നീട് അതിൽ പൊടികൾ എല്ലാം ചേർത്ത് കുക്കറിൽ ഇടുക. ശേഷം കായവും അവശ്യത്തിനു വെള്ളവും ചേർത്ത് ഉപ്പും ചേർത്ത് അടച്ച് വച്ച് 3 വിസിൽ ആകും വരെ വേവിക്കുക. തണുത്ത ശേഷം തുറന്നു പുളി ഒഴിച്ച് മിക്സ് ചെയ്തു തിളപ്പിക്കുക. തിളച്ച ശേഷം കറിവേപ്പില, മല്ലിയില, ശർക്കരയും ഇടുക. ഇറക്കിവച്ച പാനിൽ എണ്ണ ചുടാക്കി കടുക് ഇട്ടു പൊട്ടുമ്പോൾ ഉള്ളി അരിഞ്ഞതും കറിവേപ്പിയും ചേർക്കുക. ശേഷം ഉലുവപ്പൊടി ചേർത്ത് അടച്ചു വയ്ക്കാം. അഞ്ച് മിനിറ്റ് കഴിഞ്ഞു ഇളക്കി ചേർക്കം. സാമ്പാർ തയ്യാർ.


