പൊട്ടറ്റോ ചിപ്സ് കൊണ്ട് കറിയുണ്ടാക്കിയാല്‍ എങ്ങനെയുണ്ടാകും? ഫേസ്ബുക്കിലൂടെയാണ് ചിത്രങ്ങള്‍ ആദ്യം പ്രചരിച്ചത്. പിന്നീട് ഇത് ട്വിറ്ററില്‍ ചര്‍ച്ചയാവുകയായിരുന്നു.
ഒരു 'മാരക' പാചക പരീക്ഷണമാണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ ചര്‍ച്ചാവിഷയം. 'പൊട്ടറ്റോ ചിപ്സ്' അഥവാ ഉരുളക്കിഴങ്ങ് ചിപ്സ് പലര്‍ക്കും ഇഷ്മുള്ള ഒരു സ്നാക്കാണ്. പാക്കറ്റുകളിലായാണ് ഇവ വിപണയില്‍ ലഭിക്കുന്നത്. എന്നാല്‍ ഈ പൊട്ടറ്റോ ചിപ്സ് കൊണ്ട് കറിയുണ്ടാക്കിയാല്‍ എങ്ങനെയുണ്ടാകും?
അത്തരമൊരു പരീക്ഷണത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫേസ്ബുക്കിലൂടെയാണ് ചിത്രങ്ങള്‍ ആദ്യം പ്രചരിച്ചത്. പിന്നീട് ഇത് ട്വിറ്ററില്‍ ചര്‍ച്ചയാവുകയായിരുന്നു. പൊട്ടറ്റോ ചിപ്സ്, തക്കാളി എന്നിവ കൊണ്ടാണ് ഈ കറി തയ്യാറാക്കിയിരിക്കുന്നത്.
ഇതിന്‍റെ ചിത്രങ്ങള്‍ വൈറലായതോടെ പ്രതികരണങ്ങളുമായി സൈബര്‍ ലോകം രംഗത്തെത്തുകയായിരുന്നു. ഇത് മനുഷ്യരോടുള്ള ക്രൂരതയെന്നാണ് പൊട്ടറ്റോ ചിപ്സ് പ്രേമികളുടെ അഭിപ്രായം. ഇത് തയ്യാറാക്കിയ ആളെ ജയിലില്‍ അടക്കണം എന്ന് അഭിപ്രായപ്പെട്ടാണ് പലരും ഈ പോസ്റ്റ് ഷെയര്‍ ചെയ്യുന്നത്.
Also Read: മഴ സ്പെഷ്യൽ പാചകവുമായി പാർവതി തിരുവോത്ത്; വീഡിയോ വൈറല്‍...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
