ദെെനംദിന ഭക്ഷണത്തിൽ റാ​ഗി ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. റാ​ഗി കൊണ്ട് എളുപ്പം ഒരു വിഭവം തയ്യാറാക്കിയാലോ?... 

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് റാ​ഗി. ദെെനംദിന ഭക്ഷണത്തിൽ റാ​ഗി ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. റാ​ഗി കൊണ്ട് എളുപ്പം ഒരു വിഭവം തയ്യാറാക്കിയാലോ?... റാഗി - പാലക് പക്കോഡ ഈസിയായി തയ്യാറാക്കാം...

വേണ്ട ചേരുവകൾ...

1. റാഗിപ്പൊടി ഒരു കപ്പ്
2. കടലമാവ് അര കപ്പ്
3. പാലക് ( ചെറുതായി അരിഞ്ഞത് ) ഒരു കപ്പ്
4. മല്ലിയില ( അരിഞ്ഞത് ) രണ്ട് ടേബിൾ സ്പൂൺ
5. കപ്പലണ്ടി ( തൊലി കളഞ്ഞത് ) കാൽ കപ്പ്
6. മുളക് പൊടി ഒരു ടേബിൾ സ്പൂൺ
7. കായപ്പൊടി കാൽ ടീ സ്പൂൺ
8. നെയ്യ് ഒരു ടീ സ്പൂൺ
9. ഉപ്പ്, വെള്ളം ആവശ്യത്തിന്
10. എണ്ണ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം...

* ഒന്നു മുതൽ എട്ടു വരെയുള്ള ചേരുവകൾ ഒരുമിച്ചാക്കി ആവശ്യത്തിനു ഉപ്പും വെള്ളവും ചേർത്ത് കുഴച്ചെടുക്കുക. മാവിൽ നിന്നും ചെറിയ ഉരുളകൾ എടുത്ത് കൈവെള്ളയിൽ വെച്ച് പരത്തി എണ്ണയിൽ വറുത്തെടുക്കുക.

തയ്യാറാക്കിയത്;
സരിത സുരേഷ് 
ഹരിപ്പാട് 

നാരങ്ങ വെള്ളം കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?

Asianet News Live TV | Malayalam News | ഏഷ്യാനെറ്റ് ന്യൂസ് | Latest News | Kerala news #asianetnews