പച്ചക്കായയിൽ ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെയും ധാതുക്കളുടെയും ആഗിരണം എളുപ്പമാക്കുന്നു. 

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് പച്ചക്കായ. പച്ചക്കായയിൽ ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെയും ധാതുക്കളുടെയും ആഗിരണം എളുപ്പമാക്കുന്നു. 

പച്ചക്കായയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ദഹനത്തിന് ഏറെ ഗുണം ചെയ്യും. മലബന്ധത്തെ തടയാനും കുടലിന്‍റെ ആരോഗ്യത്തിനുമൊക്കെ ഇവ സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയ ഒന്നാണ് പച്ചക്കായ. അതിനാല്‍ രക്തസമ്മർദം നിയന്ത്രിച്ചു നിർത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ പറ്റിയ ഒന്നാണ് പച്ചക്കായ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ നാരുകൾ അടങ്ങിയ ഇവ സഹായിക്കും. പച്ചക്കായുടെ ഗ്ലൈസമിക് സൂചികയും കുറവാണ്. 

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പച്ചക്കായ ഡയറ്റില്‍ ഉള്‍പ്പെടുത്താം. പച്ചക്കായയിൽ അടങ്ങിയ ഭക്ഷ്യ നാരുകൾ ദഹനം സാവധാനത്തിലാക്കുന്നു. ഏറെ നേരം വയറ് നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കുക വഴി വിശപ്പിനെ നിയന്ത്രിക്കാൻ ഇവ സഹായിക്കും. ഇതിലൂടെ വണ്ണം കുറയ്ക്കാനും സഹായിക്കും. വിറ്റാമിന്‍ സി, ബി6, കെ, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ പച്ചക്കായ കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വെള്ളരിക്കാ വിത്തുകളുടെ ഈ ഗുണങ്ങൾ അറിയാമോ?

youtubevideo