അയേണ്‍, ഫോളിക് ആസിഡ്, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും മറ്റ് വിറ്റാമിനുകളും ധാതുക്കളും ഫൈബറും ആപ്രിക്കോട്ടിൽ അടങ്ങിയിട്ടുണ്ട്.
നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ് ഈ ഡ്രൈഡ് ആപ്രിക്കോട്ട്. അയേണ്‍, ഫോളിക് ആസിഡ്, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും മറ്റ് വിറ്റാമിനുകളും ധാതുക്കളും ഫൈബറും ആപ്രിക്കോട്ടിൽ അടങ്ങിയിട്ടുണ്ട്.
അറിയാം ഡ്രൈഡ് ആപ്രിക്കോട്ടിന്‍റെ ഗുണങ്ങള്‍...
ഒന്ന്...
വിറ്റാമിന്‍ എയും വിറ്റാമിന്‍ ഇയും ബീറ്റാകരോട്ടിനും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ ഡ്രൈഡ് ആപ്രിക്കോട്ട് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
രണ്ട്...
വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഡ്രൈഡ് ആപ്രിക്കോട്ട് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
മൂന്ന്...
നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനം മെച്ചപ്പെടുത്താന്‍ ഡ്രൈഡ് ആപ്രിക്കോട്ട് സഹായിക്കും.
നാല്...
കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ ഡ്രൈഡ് ആപ്രിക്കോട്ട് എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
അഞ്ച്...
അയേണ്‍ സമ്പുഷ്ടമായ ഫലമായതിനാല്‍ ഇവ കഴിക്കുന്നക് അനീമിയ പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തടയാന്‍ സഹായിക്കും. അയേണിനാല്‍ സമ്പുഷ്ടമായ ഇവ ഗര്‍ഭിണികള്‍ക്കും കഴിക്കാവുന്ന ഒരു മികച്ച ഡ്രൈ ഫ്രൂട്ടാണ്.
ആറ്...
പൊട്ടാസ്യം ധാരാളം അടങ്ങിയ ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിച്ചുനിര്‍ത്താനും ഇതിന് പ്രത്യേക കഴിവുണ്ട്.
ഏഴ്...
ധാരാളം ആന്‍റി ഓക്‌സിഡന്‍റുകള്‍ അടങ്ങിയ ഡ്രൈഡ് ആപ്രിക്കോട്ട് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: രാവിലെ വെറും വയറ്റിൽ കുതിർത്ത ഉണക്കമുന്തിരി കഴിക്കൂ; അറിയാം ഈ അഞ്ച് ഗുണങ്ങള്‍...
