Asianet News MalayalamAsianet News Malayalam

രാവിലെ വെറുംവയറ്റില്‍ തക്കാളി ജ്യൂസ് കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍...

വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 6, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകള്‍, ലൈക്കോപീന്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയടങ്ങിയതാണ് തക്കാളി. 

reasons why tomato juice is best enjoyed empty stomach
Author
First Published Dec 3, 2023, 2:10 PM IST

നിരവധി ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് തക്കാളി. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 6, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകള്‍, ലൈക്കോപീന്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയടങ്ങിയതാണ് തക്കാളി. 

രാവിലെ വെറുംവയറ്റില്‍ തക്കാളി ജ്യൂസ് കുടിക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങള്‍‌ ഉണ്ട്. രാവിലെ വെറുംവയറ്റില്‍ തക്കാളി ജ്യൂസ് കുടിക്കുന്നതു ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധത്തെ തടയാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വിറ്റാമിൻ സിയുടെയും മറ്റ് ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടമാണ് തക്കാളി. അതിനാല്‍ ദിവസവും രാവിലെ വെറുംവയറ്റില്‍ തക്കാളി ജ്യൂസ് കുടിക്കുന്നതു രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും പൊട്ടാസ്യം ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. 

തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ തക്കാളി ജ്യൂസ് പതിവാക്കുന്നത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും ഗുണം ചെയ്യും. ഒരു കപ്പ് ചെറിയ തക്കാളിയിൽ ഏകദേശം 2 ഗ്രാം നാരുകൾ അടങ്ങിയിരിക്കുന്നു. അതിനാല്‍‌ പ്രമേഹ രോഗികള്‍ക്കും തക്കാളി ജ്യൂസ് കുടിക്കാം. കൂടാതെ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തക്കാളി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. പതിവായി തക്കാളി ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ചര്‍മ്മം കണ്ടാല്‍ പ്രായം പറയാതിരിക്കാന്‍ ഈ നാല് ഭക്ഷണങ്ങള്‍ മാത്രം കഴിക്കൂ... 

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios