കശുവണ്ടിയോ നിലക്കടലയോ ബദാമോ പിസ്തയോ ഏതുമാകട്ടെ ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് വിദ​ഗ്ധർ പറയുന്നു. നട്സ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് യശ്വന്ത്പൂരിലെ കൊളംബിയ ഏഷ്യ റഫറൽ ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ ഡോ. പവിത്ര എൻ രാജ് പറയുന്നു. 

 നട്സ് കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത പകുതിയും പ്രമേഹ സാധ്യത 40 ശതമാനവും കുറയ്ക്കുമെന്നും ഡോ. പവിത്ര പറയുന്നു. ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയതിനാൽ അണ്ടിപ്പരിപ്പ് ആരോഗ്യത്തിന് വളരെ മികച്ചതാണ്. നിലക്കടലയിലും, കശുവണ്ടിയിലും നാരുകൾ, മഗ്നീഷ്യം, പോളി അൺസാച്ചുറേറ്റഡ് ഫാറ്റുകള്‍ (അപൂരിത കൊഴുപ്പ്) മുതലായവയുമുണ്ട്. 

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് തരം നട്സുകൾ...

ഇവ ഹൃദയസംബന്ധമായ രോഗങ്ങളും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നു. നട്സുകളിൽ കൊഴുപ്പ് (fat) അടങ്ങിയിട്ടുണ്ടെങ്കിലും നാരുകളും മാംസ്യവും ഉള്ളതിനാൽ പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കുമെന്ന് ബിഎംസി മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലും പറയുന്നു. 

രാവിലെ വെറും വയറ്റിൽ നട്സ് കഴിക്കുന്നത് വയറ് എപ്പോഴും നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കുന്നു. അതൊടൊപ്പം വിശപ്പും കുറയ്ക്കുന്നു. അത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. നട്സിൽ മഗ്നീഷ്യം, പൊട്ടാസ്യം, മോണോസാച്ചുറേറ്റഡ് കൊഴുപ്പ് എന്നിവയും വളരെ കൂടുതലാണ്.

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ദിവസവും എത്ര വാൾനട്ട് കഴിക്കണം ?...

ഇരുമ്പ്, വിറ്റാമിനുകൾ, ധാതുക്കൾ, കാത്സ്യം, ഒമേഗ 3 ഫാറ്റി ആസിഡുകൾ, അപൂരിത ഫാറ്റി ആസിഡുകൾ പോഷകങ്ങളും ഇവയിലുണ്ട്. ‌ഹൃദ്രോഗ സാധ്യത, ഇൻസുലിൻ പ്രതിരോധം, ക്യാന്‍സര്‍ സാധ്യത എന്നിവ കുറയ്ക്കുന്നതിന് നട്സ് കഴിക്കുന്നത് ഏറെ ​ഗുണം ചെയ്യും.