Asianet News MalayalamAsianet News Malayalam

ദിവസവും 'ഈന്തപ്പഴം' കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം...

കാത്സ്യം, മഗ്നീഷ്യം തുടങ്ങിയ പല പോഷകങ്ങളും ഇതിലുണ്ട്. ഇതിനെല്ലാം പുറമേ ധാരാളം ഫൈബറുകളും ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള ഏറ്റവും മികച്ച പരിഹാരമാണ് ഈന്തപ്പഴം. 

Reasons You Should Start Eating Dates
Author
Trivandrum, First Published Jun 4, 2020, 3:49 PM IST

പല തരം വിറ്റാമിനുകളും പോഷകങ്ങളുമടങ്ങിയ ഒന്നാണ് ഈന്തപ്പഴം. അയേണ്‍ സമ്പുഷ്ടമാണ് ഇത്. കാത്സ്യം, മഗ്നീഷ്യം തുടങ്ങിയ പല പോഷകങ്ങളും ഇതിലുണ്ട്. ഇതിനെല്ലാം പുറമേ ധാരാളം ഫൈബറുകളും ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള ഏറ്റവും മികച്ച പരിഹാരമാണ് ഈന്തപ്പഴം.

ഫൈബറുകള്‍ ശരീരത്തിന് പെട്ടെന്നു തന്നെ ആഗിരണം ചെയ്യാനും കുടലിനിത് പെട്ടെന്നു തന്നെ ദഹിപ്പിക്കാനും സാധിക്കും. ശരീരത്തില്‍ വന്നടിയുന്ന വിഷാംശങ്ങളെ പുറത്താക്കി, ശരീരം ശുദ്ധിയാക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്നതിലൂടെ പ്രമേഹം തടയാനുമെല്ലാം ഈന്തപ്പഴം വളരെ മികച്ചതാണ്.

ഇതിനൊപ്പം തന്നെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഡയറ്റീഷ്യന്മാര്‍ പറയുന്നത്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ചതാണ് ഈന്തപ്പഴം. മാത്രമല്ല എല്ലിനും പല്ലിനും ആരോഗ്യം നല്‍കാനും ഈന്തപ്പഴത്തിന് കഴിയുന്നു. 

ഈന്തപ്പഴത്തിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് 'അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ' പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

ദിവസവും ഈന്തപ്പഴം കഴിക്കുന്നത് കൊണ്ടുള്ള കിടിലനൊരു ഗുണം!...


 

Follow Us:
Download App:
  • android
  • ios