Asianet News MalayalamAsianet News Malayalam

കുക്കറിനുള്ളിലെ കറകൾ നീക്കം ചെയ്യാം; പരീക്ഷിക്കാം ഈ അഞ്ച് ടിപ്‌സ്...

 കുക്കറില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ കരിഞ്ഞുപിടിക്കാറുള്ളത് നീക്കം ചെയ്യുന്നത് അല്‍പം പ്രയാസമുള്ള പണിയാണ്. ഇത് എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ചില ടിപ്സ് നോക്കാം... 

Remove Burnt Food And Black Stains Off Your Pressure Cooker Easily
Author
First Published Jan 12, 2023, 3:13 PM IST

ഭക്ഷണപദാർഥങ്ങള്‍ പാകം ചെയ്യുന്ന പാത്രങ്ങള്‍, ക്രോക്കെറി പാത്രങ്ങള്‍ തുടങ്ങിയവയിലൊക്കെ എണ്ണയുടെയും മറ്റും കറകള്‍ കാണുന്നത് സ്വാഭാവികമാണ്. എന്നാല്‍ കുക്കറില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ കരിഞ്ഞുപിടിക്കാറുള്ളത് നീക്കം ചെയ്യുന്നത് അല്‍പം പ്രയാസമുള്ള പണിയാണ്. ഇത് എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ചില ടിപ്സ് നോക്കാം... 

ഒന്ന്...

കുക്കറിനുള്ളില്‍ കുറച്ച് വെള്ളം എടുത്ത് തിളപ്പിക്കുക. വെള്ളം നന്നായി തിളച്ചുകഴിയുമ്പോള്‍ 15 മിനിറ്റ് നേരം തീ കുറച്ചുവെച്ച് ഒന്നുകൂടി തിളപ്പിക്കുക. ഈ സമയം കൊണ്ട് കരിഞ്ഞുണങ്ങിയ ഭക്ഷണാവിശിഷ്ടങ്ങള്‍ ഇളകിത്തുടങ്ങിയിട്ടുണ്ടാകും. ഇനി വേഗത്തില്‍ സ്‌ക്രബര്‍ ഉപയോഗിച്ച് കഴുകിയെടുക്കാന്‍ കഴിയും. 

രണ്ട്...

പ്രകൃതിദത്തമായ രീതിയിൽ പാത്രങ്ങള്‍ വൃത്തിയാക്കാന്‍ ബേക്കിങ്ങ് സോഡ ഉപയോഗിക്കുന്നത് നല്ലതാണ്. വെള്ളത്തില്‍ ബേക്കിങ് സോഡ ചേര്‍ത്ത് കുക്കര്‍ അടുപ്പില്‍ ചെറുതീയില്‍വെച്ച് തിളപ്പിക്കുക. അരമണിക്കൂറിന് ശേഷം തീ ഓഫ് ചെയ്യാം. വെള്ളം തണുത്തശേഷം കഴുകിയെടുക്കാം.

മൂന്ന്...

സവാളയുടെ തൊലി ഉപയോഗിച്ചും കറകള്‍ ഇളക്കാം. ഇതിനായി കുക്കറില്‍ വെള്ളമൊഴിച്ച് സവാളയുടെ തൊലി ഇട്ടുവയ്ക്കാം. ഇനി ഈ വെള്ളം അരമണിക്കൂര്‍ നേരം നന്നായി തിളപ്പിച്ചശേഷം കഴുകിയെക്കാം. 

നാല്...

കറ പിടിച്ച പാത്രങ്ങള്‍ വൃത്തിയാക്കാന്‍ വിനാഗിരി ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. ഇതിനായി ഒരു കപ്പ് വിനാഗിരി കുക്കറിലേക്ക് ഒഴിച്ചശേഷം നിറയെ വെള്ളമൊഴിച്ച് രാത്രി മുഴുവന്‍ സൂക്ഷിക്കാം. രാവിലെ കഴുകിക്കളയാം.

അഞ്ച്...

എന്തെങ്കിലും ലിക്വിഡ് ഡിറ്റര്‍ജെന്‍റ് ചെറുചൂടുവെള്ളവും ചേര്‍ത്ത് കുക്കര്‍ വൃത്തിയാക്കുന്നതും നല്ലതാണ്. 

Also Read: വിളമ്പിയ ഭക്ഷണത്തിൽ കൈയ്യിട്ട് വനിതാ സപ്ലെയർ; വീഡിയോ വൈറല്‍

Follow Us:
Download App:
  • android
  • ios