Asianet News MalayalamAsianet News Malayalam

ശരീരഭാരം കുറയ്ക്കണോ? ചോറിന് പകരം ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

കലോറിയും കാർബോഹൈഡ്രേറ്റും ധാരാളം അടങ്ങിയ ഭക്ഷണങ്ങളില്‍ ഒന്നാണ് അരിയാഹാരം. കുറഞ്ഞത് രണ്ടുനേരവും അരിയാഹാരം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്  ഭൂരിഭാഗം ആളുകളും. അരി തന്നെ രണ്ടുതരമുണ്ട്. ചുവന്ന അരിയും വെള്ള അരിയും. അതില്‍ വെള്ള അരി കൊണ്ട് തയ്യാറാക്കുന്ന ചോറ് കലോറി വളരെ കുറഞ്ഞ ഭക്ഷണമാണ്. 

Rice Replacements That You May Add To Your Diet for weight loss azn
Author
First Published Feb 6, 2023, 11:12 AM IST

മാറിയ ജീവിതശൈലിയാണ് അമിത വണ്ണത്തിന് കാരണം. വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും ആണ് വേണ്ടത്. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ആദ്യം ചെയ്യേണ്ടത്. കലോറിയും കാർബോഹൈഡ്രേറ്റും ധാരാളം അടങ്ങിയ ഭക്ഷണങ്ങളില്‍ ഒന്നാണ് അരിയാഹാരം. കുറഞ്ഞത് രണ്ടുനേരവും അരിയാഹാരം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. അരി തന്നെ രണ്ട് തരമുണ്ട്. ചുവന്ന അരിയും വെള്ള അരിയും. അതില്‍ വെള്ള അരി കൊണ്ട് തയ്യാറാക്കുന്ന ചോറ് കലോറി വളരെ കുറഞ്ഞ ഭക്ഷണമാണ്. 

കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തില്‍ കൊഴുപ്പടിയാന്‍ കാരണമാകും. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും ഒരു നേരം മാത്രം മിതമായ അളവില്‍ മാത്രം ചോറ് കഴിക്കുന്നതാണ് നല്ലത് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അരിക്ക് പകരം ഉപയോഗിക്കാവുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

ഒന്ന്...

അരിയെക്കാള്‍ പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയിട്ടുള്ള ബാര്‍ലി ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ബി, സിങ്ക്, സെലേനിയം, അയേണ്‍, മഗ്നീഷ്യം തുടങ്ങിയവ ബാര്‍ലിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ അരിയുടെ പകരക്കാരനായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ നല്ലതാണ്. 

രണ്ട്... 

ബ്രൌണ്‍ റൈസ് അഥവാ ചുവന്ന അരി ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാര്‍ബോഹൈട്രേറ്റും പ്രോട്ടീനും ചുവന്ന അരിയില്‍ അടങ്ങിയിട്ടുണ്ടെങ്കിലും ഫൈബര്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നത് ചുവന്ന അരിയിലാണ്.  ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചുവന്ന അരി വിശപ്പിനെ നിയന്ത്രിക്കും. അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. കൂടാതെ വെള്ള അരിയേക്കാൾ ഗ്ലൈസമിക് സൂചിക കുറവാണ് ചുവന്ന അരിയില്‍. 

മൂന്ന്... 

മുളയരി ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ബിയും പ്രോട്ടീനും മുളയരിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ അരിയുടെ പകരക്കാരനായി ഉപയോഗിക്കാവുന്ന ഒരു ധാന്യമാണ് ഇത്.  

നാല്... 

കോളിഫ്‌ളവര്‍ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറി കുറഞ്ഞ കോളിഫ്‌ളവര്‍ ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ സഹായിക്കും. വിറ്റാമിന്‍ കെ, സി, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

Also Read: പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട നാല് പഴങ്ങള്‍...

Follow Us:
Download App:
  • android
  • ios