സീരിയലിലും സിനിമയിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സരയു മോഹന്‍. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും അവതരണത്തിലുമൊക്കെ തനിക്ക് കഴിവുണ്ടെന്നും താരം തെളിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സരയു പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. തന്‍റെ യൂട്യൂബ് ചാനലിലൂടെയും സരയു ആരാധകരോട് വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ സരയു തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. താന്‍ തയ്യാറാക്കിയ കേക്കിയുമായി ഇരിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. 

'യൂട്യൂബ് ചാനൽ മാത്രമല്ല, കേക്കും ഉണ്ടാക്കിന്ന് പറയാൻ പറഞ്ഞു. കേക്കിന് ഗ്ലാമർ കുറഞ്ഞുപോയി...നാറ്റിക്കരുത്! അല്ലേലും ടേസ്റ്റ് മുഖ്യം ബീഗിലേ....'- എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് താരം കുറിച്ചത്. പോസ്റ്റിന് രസകരമായ കമന്‍റുകളാണ് ആരാധകര്‍ നല്‍കുന്നത്. 

 

Also Read: 'പഴങ്കഞ്ഞിയിൽ ലൂബിക്ക ചമ്മന്തിയിട്ട് കുടിച്ചു നോക്കിയേ...'; ചിത്രം പങ്കുവച്ച് മുക്ത...