Asianet News MalayalamAsianet News Malayalam

പൈനാപ്പിള്‍ മുറിക്കേണ്ടത് ദാ ഇങ്ങനെയാണ്; ഒന്ന് പരീക്ഷിച്ചുനോക്കൂ...

കാര്യം ശരിയാണ്, പൈനാപ്പിള്‍ രുചിയുള്ളതാണ്, ഗുണമുള്ളതാണ്. പക്ഷേ സംഗതി ഇത് ചെത്തി, ഭംഗിയായി കഷ്ണങ്ങളാക്കി സെര്‍വ് ചെയ്യുകയെന്നത് ഇത്തിരി പാടുള്ള ജോലി തന്നെ. മിക്കവാറും വീട്ടമ്മമാര്‍ക്കും അല്‍പം താല്‍പര്യക്കുറവുള്ള ജോലിയാണിത്

see how to remove eyes of pineapple
Author
Trivandrum, First Published Sep 23, 2020, 7:27 PM IST

മിക്കവാറും എല്ലാവരും കഴിക്കുന്നൊരു ഫ്രൂട്ടാണ് പൈനാപ്പിള്‍. കഴിക്കാനുള്ള രുചി മാത്രമല്ല, ആരോഗ്യത്തിന് അതേകുന്ന ഗുണങ്ങളും നിരവധിയാണ്. പ്രധാനമായും ദഹനസംബന്ധമായ പ്രശ്‌നങ്ങളെ അകറ്റിനിര്‍ത്താനാണ് നമ്മള്‍ പൈനാപ്പിള്‍ കഴിക്കാറ്. ഇതിന് പുറമെ വിറ്റാമിന്‍-സിയുടെ നല്ലൊരു ഉറവിടം കൂടിയാണ് പൈനാപ്പിള്‍. അത്തരത്തില്‍ പല ഗുണങ്ങളും ഈ പഴത്തിനുണ്ട്. 

കാര്യം ശരിയാണ്, പൈനാപ്പിള്‍ രുചിയുള്ളതാണ്, ഗുണമുള്ളതാണ്. പക്ഷേ സംഗതി ഇത് ചെത്തി, ഭംഗിയായി കഷ്ണങ്ങളാക്കി സെര്‍വ് ചെയ്യുകയെന്നത് ഇത്തിരി പാടുള്ള ജോലി തന്നെ. മിക്കവാറും വീട്ടമ്മമാര്‍ക്കും അല്‍പം താല്‍പര്യക്കുറവുള്ള ജോലിയാണിത്. 

സാധാരണഗതിയില്‍ രണ്ട് വശവും മുറിച്ചുമാറ്റി, തൊലി ചെത്തിയെടുത്ത് നാലാക്കി മുറിച്ച്, അവയെ ചെറുകഷ്ണങ്ങളാക്കിയാണ് നമ്മള്‍ പൈനാപ്പിള്‍ സെര്‍വ് ചെയ്യാറ്, അല്ലേ? 

എന്നാല്‍ ഇത്തരത്തില്‍ പൈനാപ്പിള്‍ മുറിക്കുമ്പോള്‍ അതിന്റെ കണ്ണ്, (പുറത്ത് കാണുന്ന ചെറിയ കുത്തുകള്‍), അകത്തെ കാമ്പ് (മൂക്ക് എന്നും പറയാറുണ്ട്) എന്നിവയെല്ലാം അതുപോലെ തന്നെ കിടക്കും. ചിലരാണെങ്കില്‍ അകത്തെ ആവശ്യമില്ലാത്ത കാമ്പ് മാത്രം ചെത്തിക്കളയുകയും ചെയ്യും. എങ്കിലും കണ്ണുകള്‍ നീക്കം ചെയ്യാനൊന്നും അങ്ങനെ ആരും മെനക്കെടാറില്ലെന്നതാണ് സത്യം. 

കണ്ണ് കൂടി മാറ്റിയെടുത്തെങ്കില്‍ മാത്രമേ പഴത്തിന്റെ സ്വാദ് ശരിക്ക് ആസ്വദിക്കാനാവൂ. അതിനാല്‍ ഇതെങ്ങനെ എളുപ്പത്തില്‍ നീക്കം ചെയ്യാമെന്ന് ഒന്ന് മനസിലാക്കിയാലോ. 

ആദ്യം, സാധാരണ പോലെ തന്നെ രണ്ട് വശവും മുറിച്ച് തൊലിയെല്ലാം വൃത്തിയായി കളഞ്ഞുവയ്ക്കാം. ശേഷം കത്തിയുപയോഗിച്ച് പൈനാപ്പിളിന് മുകളില്‍, കണ്ണുകളുടെ വശത്തായി ചരിച്ച് വരയാം. മറുവശത്തും ഇതുപോലെ വരയണം. ശേഷം ഇളകി വന്ന കണ്ണുകള്‍ നീക്കം ചെയ്യാം. ഇത് തുടര്‍ച്ചയായി നീളത്തില്‍ ചെയ്തുപോരണം. ഒടുവില്‍ ഒരു 'സ്‌പൈറല്‍' ഘടനയിലാകും പൈനാപ്പിള്‍ ലഭിക്കുക. 

ഇത് കുത്തനെ നാലാക്കി മുറിച്ച്, മൂക്കും ചെത്തിക്കളഞ്ഞ് കഷ്ണങ്ങളാക്കി സെര്‍വ് ചെയ്യാം. അല്‍പം കൂടി വ്യക്തതയ്ക്ക് വേണ്ടി നമുക്കൊരു വീഡിയോയും കാണാം...

 

Also Read:- 'ഇത് കൊള്ളാമല്ലോ'; ഒരേ വലിപ്പത്തില്‍ കേക്ക് മുറിക്കുന്നത് എങ്ങനെ; വീഡിയോ കാണാം...

Follow Us:
Download App:
  • android
  • ios