ശില്‍പയുടെ ഭക്ഷണപ്രേമത്തെക്കുറിച്ച് ആരാധകര്‍ക്കെല്ലാം അറിവുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ശില്‍പ തന്നെ പലപ്പോഴായി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ പിറന്നാള്‍ സമ്മാനമായി ഭര്‍ത്താവ് നല്‍കിയത് കേക്ക് ആണെന്ന് ശില്‍പ പറയുമ്പോള്‍ അതില്‍ ആരാധകര്‍ക്ക് അതിശയമൊന്നുമില്ല

ഭക്ഷണകാര്യത്തില്‍ ഏറെ ചിട്ടകള്‍ പാലിക്കുന്നവരാണ് പൊതുവേ സിനിമാതാരങ്ങള്‍. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമൊക്കെയായി പോകുന്നവരാണ് അധികതാരങ്ങളും. എന്നാല്‍, ശരീരം 'ഫിറ്റ്' ആയി സൂക്ഷിക്കുന്നതിനൊപ്പം തന്നെ രുചികരമായ ഭക്ഷണങ്ങള്‍ നഷ്ടപ്പെടുത്താതെ, അതുകൂടി ആസ്വദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. 

അത്തരത്തിലൊരാളാണ് ബോളിവുഡ് താരമായ ശില്‍പ ഷെട്ടി. തന്റെ നാല്‍പത്തിയഞ്ചാമത് പിറന്നാള്‍ ആഘോഷത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച കൂട്ടത്തില്‍ ഏറെ സന്തോഷപൂര്‍വ്വം ശില്‍പ പറയുന്നത് ഭര്‍ത്താവ് രാജ് കുന്ദ്ര തനിക്ക് വേണ്ടി തയ്യാറാക്കിയ കേക്കിനെ കുറിച്ചാണ്. 

View post on Instagram

ശില്‍പയുടെ ഭക്ഷണപ്രേമത്തെക്കുറിച്ച് ആരാധകര്‍ക്കെല്ലാം അറിവുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ശില്‍പ തന്നെ പലപ്പോഴായി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ പിറന്നാള്‍ സമ്മാനമായി ഭര്‍ത്താവ് നല്‍കിയത് കേക്ക് ആണെന്ന് ശില്‍പ പറയുമ്പോള്‍ അതില്‍ ആരാധകര്‍ക്ക് അതിശയമൊന്നുമില്ല. 

View post on Instagram

ലോകത്തില്‍ വച്ചേറ്റവും 'ബെസ്റ്റ്' ആയ ഭര്‍ത്താവിന്റെ കൈ കൊണ്ട് തയ്യാറാക്കപ്പെട്ട കേക്ക് എന്നാണ് ശില്‍പ ഫോട്ടോ പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ചിത്രത്തില്‍ മൂത്ത മകനും ഇളയ പെണ്‍കുഞ്ഞിനും ഭര്‍ത്താവിനുമൊപ്പം പിറന്നാള്‍ മധുരം നുകരാനൊരുങ്ങി നില്‍ക്കുന്ന ശില്‍പയുമുണ്ട്. തനിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന കുടുംബാംഗങ്ങള്‍ക്കും ആരാധകര്‍ക്കുമെല്ലാം ശില്‍പ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നന്ദി അറിയിച്ചിട്ടുമുണ്ട്.

Also Read:- ഈ കേക്ക് ഉണ്ടാക്കാൻ ഒരു കാരണമുണ്ട്; ശില്‍പ ഷെട്ടി പറയുന്നു...