വയര്‍ ഗ്യാസ് മൂലം വീര്‍ത്തിരിക്കുന്നതിനെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുക എന്നിവയാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം? ഇത്തരത്തില്‍ വയര്‍ ഗ്യാസ് മൂലം വീര്‍ത്തിരിക്കുന്നതിനെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1. വ്യായാമം

വ്യായാമം പതിവാക്കുന്നത് ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളെ അകറ്റാന്‍ സഹായിക്കും. യോഗ ചെയ്യുന്നതും ദഹന പ്രശ്നങ്ങളെ തടയാന്‍ സഹായിക്കും.

2. കൃത്യ സമയത്ത് ഭക്ഷണം

കൃത്യ സമയത്ത് കൃത്യമായ രീതിയില്‍ ഭക്ഷണം കഴിക്കുന്നത് വയറില്‍ ഗ്യാസ് കെട്ടാതിരിക്കാന്‍ സഹായിക്കും. ഭക്ഷണം ചെറിയ അളവില്‍ നന്നായി ചവച്ചരച്ച് കഴിക്കാനും ശ്രമിക്കുക. വളരെ പതുക്കെ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക.

3. വെള്ളം

വെള്ളം ധാരാളം കുടിക്കുക. ഗ്യാസ് കെട്ടുന്നത് തടയാനും ദഹനം മെച്ചപ്പെടുത്താനും വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. വെള്ളം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.

4. ഗ്യാസ് ഉത്പാദിപ്പിക്കുന്ന ഭക്ഷണങ്ങളെ ഒഴിവാക്കുക

ചില ഭക്ഷണങ്ങൾ സ്വാഭാവികമായും ദഹിക്കാൻ പ്രയാസമുള്ളതും കൂടുതൽ ഗ്യാസ് ഉത്പാദിപ്പിക്കുന്നതുമാണ്. അത്തരം ഭക്ഷണങ്ങളെ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

5. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍

നാരുകള്‍ അഥവാ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ദഹനം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും.

6. ഇഞ്ചി, ജീരകം, പെരുംജീരകം

ഇഞ്ചി, ജീരകം, പെരുംജീരകം, പപ്പായ തുടങ്ങിയവയൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താന്‍ നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.