പുഴുങ്ങിയ മുട്ടയുടെ തോട് കളയുന്നത് ചിലര്‍ക്കെങ്കിലും ഒരു പണിയാണ്. വൃത്തിയില്‍ തോട് മുഴുവനായി എടുക്കാന്‍ അറിയാത്തവരും, ഇതിന് മിനുറ്റുകളോളം ചിലവിടുന്നവരും, കൈവിരലുകള്‍ പൊള്ളിക്കുന്നവരുമെല്ലാം ഉണ്ട്

തിരക്കുപിടിച്ച ദൈനംദിന ജീവിതത്തിലൂടെ കടന്നുപോകുന്നവരുടെ പ്രധാന ഭക്ഷണമാണ് മുട്ട. ഓം ലെറ്റായോ, ബുള്‍സൈ ആയോ, പുഴുങ്ങിയോ ഒക്കെ വളരെ എളുപ്പത്തില്‍ വിവിധ രീതികളില്‍ പാകം ചെയ്യാമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. മിക്കവാറും ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധയുള്ളവരാണെങ്കില്‍ മുട്ട പുഴുങ്ങിയേ കഴിക്കൂ. 

വളരെ എളുപ്പത്തില്‍ ചെയ്യാമെന്നത് കൊണ്ടും മുട്ട പുഴുങ്ങിക്കഴിക്കാന്‍ തന്നെ താല്‍പര്യപ്പെടുന്നവരാണ് അധികവും. എന്നാലോ, പുഴുങ്ങിയ മുട്ടയുടെ തോട് കളയുന്നത് ചിലര്‍ക്കെങ്കിലും ഒരു പണിയാണ്. വൃത്തിയില്‍ തോട് മുഴുവനായി എടുക്കാന്‍ അറിയാത്തവരും, ഇതിന് മിനുറ്റുകളോളം ചിലവിടുന്നവരും, കൈവിരലുകള്‍ പൊള്ളിക്കുന്നവരുമെല്ലാം ഉണ്ട്. 

ഇത്തരക്കാര്‍ക്ക് പ്രയോജനപ്പെടുന്ന ഒരു 'ടിപ്' ആണ് ഇനി പങ്കുവയ്ക്കുന്നത്. വെറും സെക്കന്‍ഡുകള്‍ കൊണ്ട് മാത്രം വളരെ വൃത്തിയായും ഭംഗിയായും മുട്ടയുടെ തോട് നീക്കം ചെയ്യുന്നതിനുള്ള 'ടിപ്'. തിന് ആകെ ആവശ്യമായി വരുന്നത് ഒരു സ്പൂണ്‍ മാത്രമാണ്. 

ഇനിയിത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. പുഴുങ്ങിയ മുട്ടയുടെ ഉയര്‍ന്ന ഭാഗത്തെ തോട് മാത്രം അല്‍പം അടര്‍ത്തിയെടുക്കുക. ശേഷം ബാക്കിയുള്ള തോടിനകത്തേക്ക് സ്പൂണ്‍ പതിയെ കയറ്റുക. ശേഷം വൃത്താകൃതിയില്‍ മുട്ടയ്ക്ക് മുകളിലൂടെ സ്പൂണ്‍ ചുറ്റിച്ചെടുക്കുന്നതിനോടൊപ്പം തോടും പൂര്‍ണ്ണമായി ഇളകിവരും. സെക്കന്‍ഡുകള്‍ കൊണ്ട് മുഴുവന്‍ തോടും മാറ്റാമെന്ന് മാത്രമല്ല. മുട്ട വൃത്തികേടാകാതെയും മുറിയാതെയും കിട്ടുകയും ചെയ്യും. 

വീഡിയോ കാണാം...

View post on Instagram

Also Read:-'രാക്ഷസ വെളുത്തുള്ളി'; ട്വിറ്ററില്‍ വൈറലായ ചിത്രം സത്യമോ?...