പലരുടെയും ഇഷ്ടവിഭവമാണ് നൂഡില്‍സ്. തിരക്കേറിയ ജീവിതശൈലിയില്‍ എളുപ്പത്തില്‍ ഉണ്ടാക്കാം എന്നതും നൂഡില്‍സിനെ കൂടുതല്‍ പ്രിയങ്കരമാക്കുന്നു. എന്നാല്‍ കുറച്ചുകൂടി എളുപ്പത്തില്‍ നൂഡിൽസ് ഉണ്ടാക്കാന്‍ ശ്രമിച്ച് പണി പാളിയ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

നൂഡിൽസ് പെട്ടെന്ന് ഉണ്ടാക്കാൻ വേണ്ടി പ്രഷർ കുക്കർ ഉപയോ​ഗിക്കുകയായിരുന്നു ഇവിടെ ഈ യുവാവ് ചെയ്തത്. പിന്നീട് സംഭവിച്ചത് എന്താണെന്നോ? പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് നൂഡിൽസ് നാലുപാടും ചിതറുകയാണ് ഉണ്ടായത്. ഇതിന്‍റെ ചിത്രവും ട്വിറ്ററിലൂടെ പ്രചരിച്ചു. 

 

ആറ് പാക്കറ്റ് നൂഡിൽസും പനീറും പച്ചക്കറികളുമാണ് ആശാന്‍ പ്രഷർ കുക്കറിനുള്ളില്‍ ഇട്ടത്. എന്നാൽ പ്രഷർ മുഴുവനായി തീർന്ന്, ചൂടാറും മുന്‍പേ കുക്കർ തുറന്നതാണ് ഇത്തരത്തില്‍ പണി പാളാന്‍ കാരണം. 

ചിത്രം വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. ഇത്തരം സാഹചര്യത്തില്‍ പ്രഷർ മുഴുവനായും പോയതിന് ശേഷമേ കുക്കർ തുറക്കാവൂ എന്ന ഉപദേശമാണ് യുവാവിന് ആളുകള്‍ നല്‍കുന്നത്. 

Also Read: വീണ്ടും വിചിത്രമായ ഫുഡ് 'കോമ്പിനേഷന്‍'; ക്രൂരതയെന്ന് സോഷ്യല്‍ മീഡിയ...