ബോളിവുഡ് നടി സോനം കപൂറിന് പ്രാതലിന് തന്‍റെ പ്രിയ്യപ്പെട്ട സ്മൂത്തി നിര്‍ബന്ധമാണ്. തിരക്കേറിയ ജീവിതത്തില്‍ പലരും തിരഞ്ഞെടുക്കുന്ന പാനീയമാണ് സ്മൂത്തി. 

നല്ല ആരോഗ്യത്തിലേക്കാവണം ഓരോ പ്രഭാതവും വിടരേണ്ടത്. അപ്പോൾ ശരീരത്തിന് ആവശ്യമായ ഊർജവും പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ രാവിലെ കഴിക്കുകയും വേണം. ശരീരവളർച്ചയ്ക്കും ബുദ്ധി വികാസത്തിനും പ്രാതൽ നിർബന്ധമാണ്. ഇതാണ് ബ്രേക്ക്ഫാസ്റ്റിനെ മനുഷ്യന്റെ ഭക്ഷണക്രമത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാക്കുന്നതും. 

പ്രാതൽ ഒരിക്കലും ഒഴിവാക്കരുതെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നു. ഡയറ്റ് ചെയ്യുന്നവരും ബ്രേക്ക്ഫാസ്റ്റിന് പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ ഉള്‍പ്പെടുത്തണമെന്നും വിദഗ്ധര്‍ പറയുന്നു. 

എന്തായാലും ബോളിവുഡ് നടി സോനം കപൂറിന് പ്രാതലിന് തന്‍റെ പ്രിയ്യപ്പെട്ട സ്മൂത്തി നിര്‍ബന്ധമാണ്. തിരക്കേറിയ ജീവിതത്തില്‍ പലരും തിരഞ്ഞെടുക്കുന്ന പാനീയമാണ് സ്മൂത്തി. ബ്രേക്ക്ഫാസ്റ്റ് സ്മൂത്തി എന്ന ക്യാപ്ഷനോടെയാണ് സോനം സ്മൂത്തി കുടിക്കുന്നതിന്റെ ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത്. 

ചോക്ലേറ്റ് സ്മൂത്തിയിലെ ചേരുവകൾ എന്തെല്ലാമാണെന്നും സോനം കുറിച്ചിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റ്, കൊക്കോ പൗഡർ, ഇൻസ്റ്റന്റ് കോഫി, ആൽമണ്ട് മിൽക്ക് എന്നിവ കൊണ്ടാണ് സോനത്തിന്റെ ഹെൽത്തി സ്മൂത്തി തയ്യാറാക്കിയിരിക്കുന്നത്.

ഡാർക്ക് ചോക്ലേറ്റ് ന്യൂട്രീഷ്യന്‍ പൗഡർ- 1.5 സ്കൂപ്പ്, കൊക്കോ പൗഡർ- 1 ടീസ്പൂൺ, ഇൻസ്റ്റന്റ് കോഫി- 1 ടീസ്പൂൺ, ആൽമണ്ട് മിൽക്ക്- 300 മില്ലി എന്നിവയാണ് ചേരുവകൾ. ഇവയെല്ലാം ചേര്‍ത്ത് നന്നായി അടിച്ചെടുത്ത് തണുപ്പിച്ച് കുടിക്കാം. 

Also Read: ഇനി നാരങ്ങയുടെ തൊലി കളയല്ലേ; കിടിലനൊരു ഉപയോ​ഗമുണ്ട്!