Asianet News MalayalamAsianet News Malayalam

ചായയും ബിസ്‌കറ്റും ഇഷ്ടമാണോ? എങ്കില്‍ ഈ റെസിപി കൂടി ഒന്ന് പരീക്ഷിച്ചുനോക്കൂ...

ബിസ്‌കറ്റ് പൊടിച്ചതും ചായയും ചേര്‍ത്ത് കുല്‍ഫി മോള്‍ഡിലാക്കി ഫ്രീസ് ചെയ്ത ശേഷം കുല്‍ഫിയൊക്കെ കഴിക്കുന്നത് പോലെ കഴിക്കാമെന്നാണ് മഹിമ പറയുന്നത്. വളരെ ലളിതമായി തന്നെ ഇതെങ്ങനെ തയ്യാറാക്കാമെന്നതും മഹിമ തന്റെ വീഡിയോയിലൂടെ കാണിച്ചിരിക്കുന്നു

special recipe of chai biscuit popsicle
Author
Trivandrum, First Published May 27, 2021, 10:18 AM IST

ചായയും ബിസ്‌കറ്റും മിക്കവര്‍ക്കും ഏറെ ഇഷ്ടമുള്ള ഒരു 'കോംബോ' ആണ്. ചൂടുചായയില്‍ ബിസ്‌കറ്റ് മുക്കി കഴിക്കാനാണ് അധികപേരും ഇഷ്ടപ്പെടുന്നത്. എന്നാല്‍ ഇതുതന്നെ നന്നായി തണുത്ത ചായയിലാണെങ്കിലോ? അങ്ങനെയെങ്കില്‍ ബിസ്‌കറ്റിന്റെ രുചി എന്തായിരിക്കും? 

എപ്പോഴെങ്കിലും ഇങ്ങനെയൊരു സാധ്യതയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

ഇല്ലെങ്കില്‍ ചിന്തിക്കണം എന്നുമാത്രമല്ല, തീര്‍ച്ചയായും ഒരിക്കലെങ്കിലും ഒന്ന് പരീക്ഷിക്കുക കൂടി ചെയ്യണമെന്നാണ് പ്രമുഖ ഫുഡ് ബ്ലോഗര്‍ മഹിമ നിര്‍ദേശിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ മഹിമ പങ്കുവച്ച കിടിലന്‍ റെസിപിയും ഇപ്പോള്‍ ഭക്ഷണപ്രേമികള്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടുകയാണ്. 

ബിസ്‌കറ്റ് പൊടിച്ചതും ചായയും ചേര്‍ത്ത് കുല്‍ഫി മോള്‍ഡിലാക്കി ഫ്രീസ് ചെയ്ത ശേഷം കുല്‍ഫിയൊക്കെ കഴിക്കുന്നത് പോലെ കഴിക്കാമെന്നാണ് മഹിമ പറയുന്നത്. വളരെ ലളിതമായി തന്നെ ഇതെങ്ങനെ തയ്യാറാക്കാമെന്നതും മഹിമ തന്റെ വീഡിയോയിലൂടെ കാണിച്ചിരിക്കുന്നു. 

നിരവധി പേരാണ് ഈ റെസിപിയോട് പ്രതികരണമറിയിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് പരീക്ഷിക്കപ്പെട്ട പുതിയ രുചികളുടെ കൂട്ടത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടുത്തതായി 'ട്രെന്‍ഡിംഗ്' ആകാനുള്ള റെസിപി ആണിതെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. പരീക്ഷിച്ചുനോക്കിയവര്‍ നല്ല അഭിപ്രായങ്ങള്‍ കൂടി പങ്കുവച്ചതോടെ സംഗതി കലക്കന്‍ 'ഹിറ്റ്' ആയെന്ന് പറയാം. 

വീഡിയോ കാണാം...

Also Read:- മാമ്പഴക്കാലമല്ലേ, രുചികരമായ കുല്‍ഫി തയ്യാറാക്കാം വീട്ടില്‍ തന്നെ; ഈസി റെസിപ്പിയുമായി വീഡിയോ...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios