Asianet News MalayalamAsianet News Malayalam

സ്പൈസി ഹോട്ട് സൂപ്പ്, മിന്റ് ആൻഡ് ഹോട്ട് സൂപ്പ്, കൊച്ചി ലുലുവിൽ രുചിയാഘോഷം, എണ്ണമറ്റ തായ് രുചി വൈവിധ്യങ്ങൾ

തായ്ലൻഡ് ഉത്പന്നങ്ങളുടെ വ്യത്യസ്ഥമായ പ്രദർശനവും തായ് ഭക്ഷണ വിഭവങ്ങളുടെ രുചികരമായ കലവറയും തുറന്ന് ലുലു തായ് ഫിയസ്റ്റയ്ക്ക് കൊച്ചി ലുലുവില് തുടക്കമായി.

Spicy Hot Soup Mint and Hot Soup feast of flavors at Kochi Lulu countless Thai flavors
Author
First Published Aug 18, 2024, 6:41 PM IST | Last Updated Aug 18, 2024, 6:41 PM IST

കൊച്ചി: തായ്ലൻഡ് ഉത്പന്നങ്ങളുടെ വ്യത്യസ്ഥമായ പ്രദർശനവും തായ് ഭക്ഷണ വിഭവങ്ങളുടെ രുചികരമായ കലവറയും തുറന്ന് ലുലു തായ് ഫിയസ്റ്റയ്ക്ക് കൊച്ചി ലുലുവില് തുടക്കമായി. വ്യത്യസ്ഥമായ ഭക്ഷണവൈവിധ്യങ്ങൾ പ്രദർശിപ്പിക്കുന്ന ഫെസ്റ്റ് നവീന അനുഭവമാണ്  സമ്മാനിക്കുന്നത്. തായ് ഷെഫുകളും, തായ്ലൻഡിൽ നിന്നുള്ള പ്രത്യേക പ്രതിനിധികളും അടക്കം ഫിയസ്റ്റിൽ ഭാഗമാകും

സ്പൈസി ഹോട്ട് സൂപ്പ്, മിന്റ് ആൻഡ് ഹോട്ട് സൂപ്പ്, ഷ്രിമ്പ്സ്, തായ് സലാഡ്സ്, സ്റ്റീംഡ് ജാസ്മിൻ റൈസ് മുതൽ തായ് ഡെസേർട്ടുകൾ അടക്കം വ്യത്യസ്ഥമായ തായ്ലൻഡ് രുചിവൈവിധ്യമാണ് തയാറാക്കിയിരിക്കുന്നത്. തായ് ട്രേഡ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് കോൺസൽ സുൻചവി പട്നാചക്, തായ് കോൺസൽ ജനറൽ ചെന്നൈ രാച്ച അരൈബാഗ്, ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോബ് വി ജോബ്, ലുലു ഗ്രൂപ്പ് കമ്പനി സെക്രട്ടറി സുനിൽ അഗർവാൾ, കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, കൊച്ചി ലുലു മാൾ ഹെഡ് വിഷ്ണു തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടനം.

ഇടപ്പള്ളി ലുലുവിലും, മരട് ലുലു ഡെയ്‌ലിയിലുമായി ആഗസ്റ്റ് 31 വരെയാണ് തായ് ഫിയസ്റ്റ.തായ് വിഭവങ്ങളുടെ ലൈവ് ഹോട്ട് ഫുഡ് സെക്ഷനുകളും ഉത്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യ- തായ് സാംസ്കാരിക കൈമാറ്റത്തിന് കൂടി സാക്ഷ്യം വഹിക്കുന്ന ഫിയസ്റ്റ വ്യത്യസ്ഥമായ അനുഭവമായിരിക്കും ഉപഭോക്താകൾക്ക് സമ്മാനിക്കുക.

വയനാട് രക്ഷാദൗത്യസംഘം ലുലു മാളിൽ, സൈന്യത്തിന്റെ ആദരം ഏറ്റുവാങ്ങി ധീര ജവാൻമാര്‍, രഞ്ജിത് ഇസ്രായേലിനും ആദരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios