കേരളത്തിലാണെങ്കില്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ മിക്കപ്പോഴും തെക്ക്- വടക്ക് അടിയുണ്ടാകാറുണ്ട്. ഇക്കാര്യത്തില്‍ മലയാളികളെക്കാള്‍ ഒട്ടും പിന്നിലല്ല ഇതരസംസ്ഥാനക്കാരും. ദക്ഷിണേന്ത്യൻ വിഭവങ്ങളെ പരിഹസിക്കുന്ന വടക്കേ ഇന്ത്യക്കാരും, വടക്കേ ഇന്ത്യക്കാരുടെ ഭക്ഷണത്തെ അംഗീകരിക്കാത്ത ദക്ഷിണേന്ത്യക്കാരുമെല്ലാം പതിവ് കാഴ്ചകള്‍ തന്നെയാണ്.

ഭക്ഷണവുമായി ബന്ധപ്പെട്ട് സംസാരമുണ്ടായി, പിന്നീടത് തര്‍ക്കത്തിലേക്കാ വാക്കേറ്റത്തിലേക്കോ എന്തിനധികം കയ്യാങ്കളിയിലേക്ക് തന്നെ വരുന്നത് നമ്മളെല്ലാം പലപ്പോഴും കണ്ടിട്ടുണ്ടാകും. പ്രത്യേകിച്ച് ഓരോ പ്രദേശങ്ങളിലെ രുചിവ്യത്യാസങ്ങള്‍ സംബന്ധിച്ചാണ് ഇത്തരത്തിലുള്ള വിയോജിപ്പുകളും വാക്കേറ്റവുമെല്ലാം ഉണ്ടാകാറ്. 

കേരളത്തിലാണെങ്കില്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ മിക്കപ്പോഴും തെക്ക്- വടക്ക് അടിയുണ്ടാകാറുണ്ട്. ഇക്കാര്യത്തില്‍ മലയാളികളെക്കാള്‍ ഒട്ടും പിന്നിലല്ല ഇതരസംസ്ഥാനക്കാരും. ദക്ഷിണേന്ത്യൻ വിഭവങ്ങളെ പരിഹസിക്കുന്ന വടക്കേ ഇന്ത്യക്കാരും, വടക്കേ ഇന്ത്യക്കാരുടെ ഭക്ഷണത്തെ അംഗീകരിക്കാത്ത ദക്ഷിണേന്ത്യക്കാരുമെല്ലാം പതിവ് കാഴ്ചകള്‍ തന്നെയാണ്.

ഇപ്പോഴിതാ ഇതുമായെല്ലാം ബന്ധപ്പെടുത്താവുന്നൊരു ഭക്ഷണ ചര്‍ച്ചയാണ് സ്റ്റാൻഡ്-അപ് കൊമേഡിയനായ ഗോവിന്ദ് മേനോന്‍റെ ഒരു വീഡിയോയ്ക്ക് താഴെ നടന്നുകൊണ്ടിരിക്കുന്നത്. ഇഡ്ഡലിയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് ഗോവിന്ദ് വീഡിയോയില്‍ സംസാരിക്കുന്നത്. 

ഇഡ്ഡലിക്ക് യാതൊരു രുചിയുമില്ലെന്നും ഒരു രുചിയുമില്ലാത്ത സ്പോഞ്ച് പരുവത്തിലുള്ളൊരു വിഭവമാണ് ഇഡ്ഡലി, ഇതിനെ എപ്പോഴും എന്തിനാണ് ഇത്രയും പ്രകീര്‍ത്തിക്കുന്നതെന്നും ഗോവിന്ദ് വീഡിയോയില്‍ ചോദിക്കുന്നു. ഇനിയെങ്കിലും ഇഡ്ഡലിയെ പൊക്കിയടിക്കുന്നത് നിര്‍ത്തണമെന്നും ഗേവിന്ദ് പറയുന്നു. ഇതിന് ശേഷം ഇഡ്ഡലിയെ പ്രമുഖ ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന്‍റെ അഭിനയവുമായും ഗോവിന്ദ് താരതമ്യപ്പെടുത്തുന്നുണ്ട്. എല്ലാവരും കുറെക്കാലമായി നല്ലത് എന്ന് പറഞ്ഞുപറഞ്ഞ് നല്ലതായി വരുന്നത് പോലെയാണ് ഇഡ്ഡലിയും രണ്‍ബീറിന്‍റെ അഭിനയവുമെന്ന് ഗോവിന്ദ് രസരകമായി പറയുന്നു. 

എന്തായാലും ഗോവിന്ദിന്‍റെ വീഡിയോയ്ക്ക് താഴെ കാര്യമായ ചര്‍ച്ച തന്നെയാണ് നടക്കുന്നത്. ഇഡ്ഡലിയോട് ഇഷ്ടമുള്ള ഒരു വിഭാഗം പേര്‍ ഇഡ്ഡലിയെ കുറ്റം പറയുന്നത് അംഗീകരിക്കാനാകില്ലെന്നും, അതേസമയം ഗോവിന്ദ് പറയുന്നത് പോലെ ഇഡ്ഡലി ഇത്ര രുചിയുള്ളൊരു വിഭവമൊന്നുമല്ലെന്ന് പറയുന്നവരും, ഒപ്പം തന്നെ എപ്പോഴും ഏവരും പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്ന- എന്നാല്‍ തങ്ങള്‍ക്ക് അങ്ങനെ തോന്നാത്ത വിഭവങ്ങളെ കുറിച്ചുമെല്ലാം ആളുകള്‍ കമന്‍റിലൂടെ ചര്‍ച്ച ചെയ്യുകയാണ്. 

ഗോവിന്ദിന്‍റെ വീഡിയോ കാണാം...

View post on Instagram

Also Read:- ക്ഷീണമോ തളര്‍ച്ചയോ തോന്നുമ്പോള്‍ കാപ്പിയോ ചായയോ കുടിച്ചാല്‍...

കൊല്ലത്ത് അമ്മയും മകനും വീടിനുള്ളില്‍ തീ പൊള്ളലേറ്റ് മരിച്ചു