Asianet News MalayalamAsianet News Malayalam

പ്രഭാതഭക്ഷണത്തിൽ മുളപ്പിച്ച പയർ വർഗ്ഗങ്ങൾ ഉൾപ്പെടുത്തൂ; ​ഗുണം ഇതാണ്

ആഴ്ചയിൽ മൂന്ന് ദിവസം മുളപ്പിച്ച മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.  മാത്രമല്ല കലോറി നിയന്ത്രിത ഭക്ഷണമാണ് ഇത്. ശരീരത്തിന്റെ ആരോ​ഗ്യം വർധിപ്പിക്കുന്ന പല പോഷക മൂല്യങ്ങളും മുളപ്പിച്ച പയർ വർഗ്ഗങ്ങളിൽ  അടങ്ങിയിട്ടുണ്ട്. മുളപ്പിച്ച പയർ ദഹനസംബന്ധമായ പ്രശ്നങ്ങൾ, മലബന്ധം എന്നിവ അകറ്റാൻ സഹായിക്കുന്നു.

Start Your Day With This Vegan Protein Rich Option
Author
Trivandrum, First Published Jul 6, 2021, 7:28 PM IST

ശരീരത്തിന് ആവശ്യമായ മൈക്രോ ന്യൂട്രിയന്റാണ് പ്രോട്ടീൻ. പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം ശീലമാക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. ഉയർന്ന പ്രോട്ടീൻ പ്രഭാതഭക്ഷണം പേശികളുടെ ആരോഗ്യത്തിന് മാത്രമല്ല  ഗ്ലൂക്കോസ് നിയന്ത്രിക്കാനും സഹായകമാകുമെന്നും പോഷകാഹാര വിദഗ്ധൻ ലോവ്‌നിത് ബാത്ര പറഞ്ഞു.

പ്രോട്ടീന്റെ ഉറവിടമാണ് പയർവർ​ഗങ്ങൾ. പയറിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ പോലുള്ള പോഷകങ്ങൾ കൊഴുപ്പും കലോറിയും കുറയ്ക്കാൻ സഹായിക്കുന്നു.ആഴ്ചയിൽ മൂന്ന് ദിവസം മുളപ്പിച്ച മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

മാത്രമല്ല കലോറി നിയന്ത്രിത ഭക്ഷണമാണ് ഇത്. ശരീരത്തിന്റെ ആരോ​ഗ്യം വർധിപ്പിക്കുന്ന പല പോഷക മൂല്യങ്ങളും മുളപ്പിച്ച പയർ വർഗ്ഗങ്ങളിൽ  അടങ്ങിയിട്ടുണ്ട്. മുളപ്പിച്ച പയർ ദഹനസംബന്ധമായ പ്രശ്നങ്ങൾ, മലബന്ധം എന്നിവ അകറ്റാൻ സഹായിക്കുന്നു. മുളപ്പിച്ച പയർവർ​ഗങ്ങൾ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍. മുളപ്പിച്ച പയറിൽ നാരുകൾ ധാരാളം അടങ്ങിയതുകൊണ്ടുതന്നെ ഇത് വിശപ്പിന്റെ ഹോര്‍മോണിന്റെ ഉല്‍പ്പാദനം തടയുന്നു. അതിനാൽ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനാകും.

 

Start Your Day With This Vegan Protein Rich Option

 

രണ്ട്...

രാവിലത്തെ വ്യായാമത്തിന് ശേഷം അൽപം മുളപ്പിച്ച ചെറുപയർ പോലുള്ള ധാന്യങ്ങൾ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. മാത്രമല്ല മുളപ്പിച്ച പയർ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്നു.

മൂന്ന്...

ഫാറ്റി ലിവർ രോ​ഗമുള്ളവർക്ക് അത്യുത്തമമാണ് ചെറുപയർ മുളപ്പിച്ചത്. കരൾ രോ​ഗങ്ങൾ അകറ്റാനും കരളിലെ കൊഴുപ്പ് നീക്കം ചെയ്യാനുമെല്ലാം വളരെ നല്ലതാണ് മുളപ്പിച്ച പയർ.

 

Start Your Day With This Vegan Protein Rich Option

 

നാല്...

മുളപ്പിച്ച പയർവർ​ഗത്തിൽ അടങ്ങിയിരിക്കുന്ന ഫൈബർ ദഹന ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.  ഇത് മലവിസർജ്ജനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും കുടലിന്റെ ആരോഗ്യത്തിനും ഏറെ മികച്ചതാണ്.

അഞ്ച്...

അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകള്‍ മുളപ്പിച്ച പയറില്‍ അടങ്ങിയിട്ടുണ്ട്. വാര്‍ധക്യത്തിന് കാരണമാകുന്ന ഡിഎന്‍എകളുടെ നാശം തടയാന്‍ മുളപ്പിച്ച പയറിനു സാധിക്കുന്നു. മുളപ്പിച്ച പയറില്‍ അടങ്ങിയ ജീവകം സി കൊളാജന്റെ നിര്‍മ്മാണത്തിനു സഹായിക്കുക വഴി ചര്‍മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു.

'സ്‌കിന്‍' ഭംഗിയാക്കാന്‍ വൈറ്റമിന്‍ സി; പക്ഷേ അതെങ്ങനെ ഉപയോഗിക്കും?

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios