മധുരം ഇഷ്ടമുള്ളവര്‍ക്കെല്ലാം ഇഷ്ടപ്പെടുന്നൊരു വിഭവമായിരിക്കും ജിലേബി. ജിലേബി സാധാരണഗതിയില്‍ ചെറിയ വട്ടത്തില്‍ ആണ് കടകളില്‍ നിന്നോ ഉണ്ടാക്കുന്ന സ്ഥലങ്ങളില്‍ നിന്നോ എല്ലാം ലഭിക്കാറ്.എന്നാല്‍ വലിയ വട്ടത്തില്‍ ഒരു നെയ്റോസ്റ്റ് പരുവത്തിലോ മറ്റോ ഉള്ള ജിലേബി കണ്ടിട്ടുണ്ടോ?

ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ രസകരവും പുതുമയുള്ളതുമായ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളായിരിക്കും അധികവും നമ്മുടെ കണ്‍മുന്നിലെത്തുന്നത്. ഫുഡ് വ്ളോഗര്മാരുടെ വ്യത്യസ്തമയ പരീക്ഷണങ്ങളുടെയെല്ലാം വീഡിയോകള്‍ക്ക് ഇന്ന് ധാരാളം കാഴ്ചക്കാരെ ലഭിക്കാറുണ്ടെന്നതാണ് സത്യം.

മുൻകാലങ്ങളില്‍ നിന്ന് വിരുദ്ധമായി വിഭവങ്ങളുടെ റെസിപി മാത്രം നല്‍കുകയല്ല ഫുഡ് വ്ളോഗര്‍മാര്‍ ഇപ്പോള്‍ ചെയ്യുന്നത്. പലരും കേട്ടിട്ടോ, കണ്ടിട്ടോ പോലുമില്ലാത്ത രുചി വൈവിധ്യങ്ങളെ പരിചയപ്പെടുത്തുക കൂടിയാണ് മിക്ക ഫുഡ് വ്ളോഗര്‍മാരും. 

അത്തരത്തിലുള്ളൊരു വീഡിയോയിലേക്ക് തന്നെയാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. മധുരം ഇഷ്ടമുള്ളവര്‍ക്കെല്ലാം ഇഷ്ടപ്പെടുന്നൊരു വിഭവമായിരിക്കും ജിലേബി. ജിലേബി സാധാരണഗതിയില്‍ ചെറിയ വട്ടത്തില്‍ ആണ് കടകളില്‍ നിന്നോ ഉണ്ടാക്കുന്ന സ്ഥലങ്ങളില്‍ നിന്നോ എല്ലാം ലഭിക്കാറ്.

എന്നാല്‍ വലിയ വട്ടത്തില്‍ ഒരു നെയ്റോസ്റ്റ് പരുവത്തിലോ മറ്റോ ഉള്ള ജിലേബി കണ്ടിട്ടുണ്ടോ? ഇങ്ങനെയൊരു 'ഭീമൻ' ജിലേബിയാണ് ഫുഡ് വ്ളോഗറായ സിദ് തന്‍റെ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഇത് കഴിച്ചുതീര്‍ക്കാൻ കഴിവുള്ള ആരെയെങ്കിലും ടാഗ് ചെയ്യൂ എന്ന രസകരമായ അടിക്കുറിപ്പോടെയാണ് സിദ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ലക്നൗവിലുള്ള ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റാളിലാണ് ഭീമൻ ജിലേബി ലൈവായി തയ്യാറാക്കുന്നത്. തിളച്ച എണ്ണയില്‍ ഇത്രയും വലുപ്പത്തില്‍ ജിലേബി പരത്തി വറുത്തെടുക്കുന്നത് കാണാൻ തന്നെ കൗതുകമാണ്. നിരവധി പേരാണ് ഈ വീഡിയോ ഇഷ്ടത്തോടെ കണ്ടുതീര്‍ത്തിരിക്കുന്നത്. പലരും തങ്ങള്‍ക്കിത് പുതിയ കാഴ്ച തന്നെയാണെന്ന് സമ്മതിക്കുന്നു. 

എന്നാലിത് ജിലേബിയല്ലെന്നും ഇതിന് പലയിടങ്ങളിലും പല പേരുകളാണെന്നും മധുര പലഹാരങ്ങളില്‍ തന്നെ പ്രാദേശികമായി- പരമ്പരാഗതമായി തയ്യാറാക്കുന്നൊരു വിഭവമാണിതെന്നും ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. എന്തായാലും തെരുവോര കടകളില്‍ ഇത്തരത്തിലുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്നത് കാണാൻ ഉള്ള കൗതുകം ഇല്ലാതാകുന്നില്ലല്ലോ. 

വീഡിയോ കണ്ടുനോക്കൂ...

View post on Instagram

Also Read:- വേഷം കൊണ്ട് ശ്രദ്ധിക്കപ്പെട്ട് വഴിയോട കച്ചവടക്കാരി ; വൈറലായി വീഡിയോ...