നിലക്കടല ഇത്തരത്തില്‍ നമ്മുടെ നാട്ടില്‍ മണിലിലിട്ട് വറുത്തെടുക്കുന്നത് കാണാറുണ്ട്. അതുപോലെ അടുത്തിടെ ഉരുളക്കിഴങ്ങ് ഇതുപോലെ മണലിലിലിട്ട് വേവിച്ചെടുക്കുന്നൊരു തെരുവുകച്ചവടക്കാരന്റെ വീഡിയോയും വൈറലായിരുന്നു

സ്ട്രീറ്റ് ഫുഡുകളുടെ കാര്യത്തില്‍ (Street Food ) എപ്പോഴും സമ്പന്നമാണ് നമ്മുടെ രാജ്യം. ഭാഷാപരമായതും സാംസ്‌കാരികമായതുമായ വൈവിധ്യങ്ങള്‍ ഭക്ഷണകാര്യങ്ങളിലും നിലനില്‍ക്കുന്നതിനാല്‍ വ്യത്യസ്തങ്ങളായ പല രുചികളും ( Food Culture) നമ്മുടെ രാജ്യത്തെ തെരുവോരങ്ങളില്‍ ലഭ്യമാണ്. 

ചന മസാല, ചാട്ടുകള്‍, ബജി, വട, പൂരികള്‍, കോണ്‍, കപ്പലണ്ടി തുടങ്ങി തെരുവുകളില്‍ കിട്ടുന്ന വിഭവങ്ങള്‍ പലതാണ്. ഇവയില്‍ തന്നെ പലതും പാകം ചെയ്യുന്നതും ഏറെ വ്യത്യസ്തങ്ങളായ രീതികളിലാണ്. 

ഇതെല്ലാം കാണുന്നതും മനസിലാക്കുന്നതും തന്നെ വലിയൊരു അനുഭവമാണ്. എന്തായാലും അത്തരത്തില്‍ നമ്മെ കൗതുകത്തിലാക്കുന്നൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഈസ്റ്റ് ദില്ലിയിലെ ചിത്ര വിഹാറില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നതെന്നാണ് സൂചന. 

ഇവിടെ തെരുവില്‍ കച്ചവടം ചെയ്യുന്നൊരു യുവാവ്. അദ്ദേഹം ഒരു 'സ്‌പെഷ്യല്‍ ടൊമാറ്റോ ഡിഷ്' ആണ് തയ്യാറാക്കുന്നത്. വലിയ അടുപ്പില്‍ വച്ചിരിക്കുന്ന ചട്ടി. അതില്‍ ചുട്ടുപൊരിയുന്ന മണലാണ്. ഇതിലേക്ക് കുറച്ചധികം തക്കാളി അങ്ങനെ തന്നെ ചേര്‍ക്കുന്നു. തുടര്‍ന്ന് ചൂടുള്ള മണലിലിട്ട് തക്കാളി വറുത്തെടുക്കുകയാണ്. 

നിലക്കടല ഇത്തരത്തില്‍ നമ്മുടെ നാട്ടില്‍ മണിലിലിട്ട് വറുത്തെടുക്കുന്നത് കാണാറുണ്ട്. അതുപോലെ അടുത്തിടെ ഉരുളക്കിഴങ്ങ് ഇതുപോലെ മണലിലിലിട്ട് വേവിച്ചെടുക്കുന്നൊരു തെരുവുകച്ചവടക്കാരന്റെ വീഡിയോയും വൈറലായിരുന്നു. എങ്കിലും തക്കാളി ഈ രീതിയില്‍ പാകം ചെയ്‌തെടുക്കുന്നത് അധിക പേര്‍ക്കും പുതുമ തന്നെയായിരിക്കുമെന്നതില്‍ സംശയമില്ല. 

എന്തായാലും ഇങ്ങനെ പാകപ്പെടുത്തിയെടുക്കുന്ന തക്കാളി പിന്നീട് കഴുകിയെടുത്ത ശേഷം മുറിച്ച് അതില്‍ മസാലകളും ചട്ണിയുമെല്ലാം ചേര്‍ത്ത് വിളമ്പുകയാണ് ചെയ്യുന്നത്. ഫുഡ് ബ്ലോഗര്‍മാരുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ ആദ്യമായി വന്നത്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്യുന്നുണ്ട്. 

വീഡിയോ കാണാം...

View post on Instagram

Also Read:- 'കയ്യിലുള്ളത് കുഞ്ഞാണോ, അതോ കുഞ്ഞിന്റെ രൂപത്തിലുള്ള കേക്കോ?'