ദോശ തന്നെ പല തരത്തിലുണ്ട്. എന്നാല്‍ ഹൃദയാകൃതിയുള്ള ദോശ കണ്ടിട്ടുണ്ടോ? അത്തരത്തിലുള്ള ഒരു ദോശയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ദിവസവും വ്യത്യസ്തങ്ങളായ നിരവധി വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ തന്നെ, ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍‌ ഏറെയാണ്. അത്തരമൊരു ഫുഡ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

പലരുടെയും പ്രഭാത്ത ഭക്ഷണത്തില്‍ ഉള്‍പ്പെടുന്ന ഒന്നാണ് ദോശ. ഉഴുന്നു കൊണ്ട് തയ്യാറാക്കുന്ന ഈ ദക്ഷിണേന്ത്യന്‍ വിഭവം ആരോഗ്യത്തിനും ഏറെ നല്ലതാണ്. ദോശയും സാമ്പാറും ചമ്മന്തിയുമൊക്കെ പലരുടെയും പ്രിയപ്പെട്ട കോമ്പോ ആണ്. ദോശ തന്നെ പല തരത്തിലുണ്ട്. എന്നാല്‍ ഹൃദയാകൃതിയുള്ള ദോശ കണ്ടിട്ടുണ്ടോ? അത്തരത്തിലുള്ള ഒരു ദോശയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇന്‍‌സ്റ്റഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. 

ദോശതവയിലേയ്ക്ക് കച്ചവടക്കാരന്‍ മാവൊഴിക്കുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം അതിലേയ്ക്ക് തക്കാളി, സവാള, കാപ്‌സിക്കം തുടങ്ങിയ പച്ചക്കറികള്‍ ചെറുതായി അരിഞ്ഞ് ചേര്‍ക്കുന്നു. തുടര്‍ന്ന് മസാലകളും സോസുകളുമെല്ലാം ചേര്‍ത്തുകൊടുക്കുന്നു. അവ നന്നായി ചേര്‍ത്തിളക്കി ദോശയിലേക്ക് പതിച്ചുവെക്കുകയും ചെയ്യുന്നുണ്ട്. ശേഷം വളരെ ശ്രദ്ധയോടെ ഹൃദയാകൃതിയില്‍ ദോശയുടെ ഒരു ഭാഗം മുറിക്കുന്നു. 

View post on Instagram

മല്ലിയില കൊണ്ട് അലങ്കരിച്ചാണ് 'ഹാര്‍ട്ട് ദോശ ' വിളമ്പുന്നത്. ദോശക്കൊപ്പം ചട്ണിയും അദ്ദേഹം നല്‍കുന്നുണ്ട്. ദോശയിലെ ഈ കരവിരുത് വളരെ പെട്ടെന്ന് വൈറലായത്. വളരെ പൊസിറ്റീവായ കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ ലഭിക്കുന്നത്. 

Also Read: അമിത വണ്ണം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പാനീയം...

YouTube video player