'സ്ട്രീറ്റ് ഫുഡി'ലാണ് ഇത്തരം പരീക്ഷണങ്ങള്‍ കൂടുതലായും കാണുന്നത്. ഫുഡ് വ്‌ളോഗര്‍മാര്‍ ഇത്തരം കേന്ദ്രങ്ങളെ കണ്ടെത്തി, അവയെ കുറിച്ചുള്ള  വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്. 

സോഷ്യല്‍ മീഡിയയിലൂടെ ദിവസവും നാം നിരവധി വീഡിയോകള്‍ കാണാറുണ്ട്. അതില്‍ വലിയൊരു വിഭാഗം ഭക്ഷണവുമായി ബന്ധപ്പെട്ടുള്ളതായിരിക്കും. പുതിയ രുചികള്‍ പരിചയപ്പെടുത്തുന്ന പാചക പരീക്ഷണങ്ങളുടെ വീഡിയോകളാണ് ഏറെയും. 'സ്ട്രീറ്റ് ഫുഡി'ലാണ് ഇത്തരം പരീക്ഷണങ്ങള്‍ കൂടുതലായും കാണുന്നത്. ഫുഡ് വ്‌ളോഗര്‍മാര്‍ ഇത്തരം കേന്ദ്രങ്ങളെ കണ്ടെത്തി, അവയെ കുറിച്ചുള്ള വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്. ചില 'മാരക' പരീക്ഷണങ്ങള്‍ വലിയ രീതിയില്‍ ട്രോളുകള്‍ നേടുകയും ചെയ്യാറുണ്ട്. 

എന്തായാലും അത്തരത്തില്‍ ശ്രദ്ധേയമായൊരു പാചക പരീക്ഷണ വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. 'ദേശീയ പാനീയ'മായി നമ്മളില്‍ പലരും കാണുന്ന ചായയിലാണ് ഇത്തവണത്തെ പരീക്ഷണം നടന്നത്. മിക്കവരും ഒരു ദിവസം തുടങ്ങുന്നത് തന്നെ ചൂടുള്ള ഒരു കപ്പ് ചായയോടെയാണ്. ആ ചായയോട് കാണിച്ച ക്രൂരത എന്നാണ് ഈ വീഡിയോ കണ്ട ആളുകളുടെ പ്രതികരണം. 

ചായയില്‍ തന്നെ വ്യത്യസ്തമായ പല ഫ്ളേവറുകളും വരാറുണ്ട്. ഇഞ്ചിച്ചായ, ഏലയ്ക്ക ചായ, പട്ട ചേര്‍ത്തത്, മസാലച്ചായ, ഹെര്‍ബല്‍ ചായകള്‍ എന്നിങ്ങനെ സാധാരണഗതിയില്‍ നമ്മള്‍ രുചിക്കാറുള്ള ഫ്ലേവര്‍ ചായകള്‍ തന്നെ ഏറെയാണ്. ഇതിനിടെ ചായയില്‍ പുതുമയുള്ള വേറെയും പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ ഒരുപാടുണ്ട്. അത്തരത്തിലൊരു പുതുമയുള്ള ചായ ആണിത്. ഫ്രൂട്ട് ചായ ആണ് സംഭവം. ഗുജറാത്തില്‍ നിന്നാണ് ഈ വീഡിയോ പ്രചരിക്കുന്നത്. 

ആദ്യം സാധാരണ നമ്മള്‍ ചെയ്യുന്നത് പോലെ തന്നെ തേയില ചേര്‍ത്ത് ചായ തയ്യാറാക്കണം. എന്നിട്ട് ഇതിലേയ്ക്ക് ആപ്പിള്‍, സപ്പോട്ട എന്നിവ ചേര്‍ക്കുകയായിരുന്നു യുവാവ്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. എന്തായാലും വീഡിയോ കണ്ട പലരുടെയും ചായ വികാരമാണ് തകർക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ചായ പ്രേമികള്‍ക്ക് ഇത് അത്രയ്ക്ക് ദഹിച്ചിട്ടില്ല. പലരും അത് രേഖപ്പെടുത്തുകയും ചെയ്തു.

View post on Instagram

Also Read:തണുപ്പുകാലത്ത് ഹൃദയാരോഗ്യം സംരക്ഷിക്കാനായി കഴിക്കാം ഈ ഭക്ഷണങ്ങള്‍...