ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത്, നെഞ്ചെരിച്ചല്‍, അസിഡിറ്റി, മലബന്ധം തുടങ്ങിയവയൊക്കെ പലരുടെയും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ദഹന പ്രശ്നങ്ങളാണ്.

ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത്, നെഞ്ചെരിച്ചല്‍, അസിഡിറ്റി, മലബന്ധം തുടങ്ങിയവയൊക്കെ പലരുടെയും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ദഹന പ്രശ്നങ്ങളാണ്. അതില്‍ ഗ്യാസ് മൂലം വയര്‍ വീര്‍ത്തുകെട്ടുന്നത് തടയാന്‍ സഹായിക്കുന്ന ചില ചായകളെ പരിചയപ്പെടാം.

1. ജിഞ്ചര്‍ ടീ

ഇഞ്ചി ചായ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത് എന്നിവയെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

2. പുതിനയിലച്ചായ

പുതിനയിലച്ചായ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ കുടിക്കുന്നതും അസിഡിറ്റി, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത്, നെഞ്ചെരിച്ചല്‍ എന്നിവയെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

3. പെരുഞ്ചീരകം ചായ

പെരുഞ്ചീരകം ഇട്ട് തിളപ്പിക്കുന്ന ചായ കുടിക്കുന്നതും വയര്‍ വീര്‍ത്തുകെട്ടുന്നത് തടയാന്‍ സഹായിക്കും. ഇതും മറ്റ് ദഹനപ്രശ്‌നങ്ങളെ പരിഹരിക്കാനും സഹായിക്കും.

4. മഞ്ഞള്‍ ചായ

മഞ്ഞള്‍ ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ദഹന പ്രശ്നങ്ങളെ തടയാന്‍ സഹായിക്കും.

5. ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും ഗ്യാസ് പോലെയുള്ള ദഹന പ്രശ്നങ്ങളെ തടയാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.