കുടലിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ വയറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

എപ്പോഴുമുള്ള ദഹനക്കേട് സൂചിപ്പിക്കുന്നത് കുടലിന്‍റെ ആരോഗ്യം മോശമാകുന്നു എന്നാണ്. കുടലിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ വയറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. ഇഞ്ചി 

ദഹന പ്രശ്നങ്ങള്‍ക്കുള്ള മികച്ച പരിഹാരമാണ് ഇഞ്ചി. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളാണ് ഇതിന് സഹായിക്കുന്നത്. 

2. ബട്ടര്‍മില്‍ക്ക്

പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് ബട്ടര്‍മില്‍ക്ക്. അതിനാല്‍ ബട്ടര്‍മില്‍ക്ക് കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

3. തൈര് 

പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് തൈര്. ദിവസവും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

4. നെയ്യ് 

നെയ്യ് കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ നല്ലതാണ്. ഇവ മസിലുകളുടെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും ഗുണം ചെയ്യും. 

5. ഉള്ളി

നമ്മുടെ ശരീരത്തിനാവശ്യമായ ബാക്ടീരിയകളെ നിലനിര്‍ത്താന്‍ ഉള്ളി സഹായിക്കും. ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാനും ഇത് സഹായിക്കും. അതിനാല്‍ ഉള്ളിയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: അന്ന് 140 കിലോ, കുറച്ചത് 34 കിലോ; ഒഴിവാക്കിയ ഭക്ഷണങ്ങള്‍ പങ്കുവച്ച് ഡോ. മുഹമ്മദ് അലി

youtubevideo