നേരത്തെ പലപ്പോഴായി പല ഭക്ഷണങ്ങളെയും കുറിച്ച് തമന്ന ഇന്‍സ്റ്റഗ്രാമില്‍ തന്നെ ചിത്രങ്ങളായും വീഡിയോകളായും സ്‌റ്റോറികളായും പങ്കുവച്ചിട്ടുണ്ട്. എന്നാലിപ്പോള്‍ പങ്കുവച്ച പാന്‍കേക്ക് ചിത്രം സാധാരണക്കാരുടെ ജീവിതത്തോട് അടുത്ത് നില്‍ക്കുന്ന, അല്ലെങ്കില്‍ ആര്‍ക്കും പെട്ടെന്ന് മനസിലാക്കാവുന്ന അനുഭവത്തെയാണ് സംവേദനം ചെയ്യുന്നതെന്ന് ആരാധകര്‍ പറയുന്നു

ഫിറ്റ്‌നസ് കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്തവരാണ് മിക്ക സിനിമാതാരങ്ങളും. തെന്നിന്ത്യന്‍ താരമായ തമന്നയും അങ്ങനെ തന്നെ. എന്നാല്‍ വര്‍ക്കൗട്ടിനും 'ബാലന്‍സ്ഡ്' ഡയറ്റിനുമൊപ്പം ഭക്ഷണത്തോടുള്ള പ്രണയം നഷ്ടപ്പെടാതെ കൊണ്ടുപോകാനും കൂടി ശ്രമിക്കുന്നയാളാണ് തമന്ന. 

പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ തന്നെ താരം ഭക്ഷണത്തോടുള്ള ഈ പ്രണയം വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ അമ്മ തയ്യാറാക്കിയ പാന്‍കേക്കിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ഒരിക്കല്‍ കൂടി തന്റെ ഭക്ഷണപ്രേമം പ്രകടിപ്പിച്ചിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയാണ് അമ്മ തയ്യാറാക്കിയ പാന്‍കേക്കിന്റെ ചിത്രം തമന്ന പങ്കുവച്ചിരിക്കുന്നത്. 

എവിടെയെല്ലാം പോയി എന്തെല്ലാം തരത്തിലുള്ള വിഭവങ്ങള്‍ കഴിച്ചാലും അമ്മമാര്‍ വീട്ടില്‍ തയ്യാറാക്കി തരുന്ന ഭക്ഷണത്തിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. അതിനോട് വൈകാരികമായ അടുപ്പമില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. അമ്മമാര്‍ക്ക് മക്കളോടുള്ള കരുതലിന്റെയും സ്‌നേഹത്തിന്റെയും രുചി കൂടി അവര്‍ തയ്യാറാക്കുന്ന ഭക്ഷണത്തില്‍ കലരുന്നുണ്ടെന്നാണ് പൊതുവേ ഈ 'സ്‌പെഷ്യല്‍' അനുഭവത്തിന് പിന്നിലെ കാരണമായി നമ്മള്‍ ചൂണ്ടിക്കാണിക്കാറ്. 

ഇതേ അനുഭവം തനിക്കുമുണ്ടെന്ന് വ്യക്തമാക്കുകയാണ് ഈ ചിത്രത്തിലൂടെ തമന്ന. നേരത്തെ പലപ്പോഴായി പല ഭക്ഷണങ്ങളെയും കുറിച്ച് തമന്ന ഇന്‍സ്റ്റഗ്രാമില്‍ തന്നെ ചിത്രങ്ങളായും വീഡിയോകളായും സ്‌റ്റോറികളായും പങ്കുവച്ചിട്ടുണ്ട്. എന്നാലിപ്പോള്‍ പങ്കുവച്ച പാന്‍കേക്ക് ചിത്രം സാധാരണക്കാരുടെ ജീവിതത്തോട് അടുത്ത് നില്‍ക്കുന്ന, അല്ലെങ്കില്‍ ആര്‍ക്കും പെട്ടെന്ന് മനസിലാക്കാവുന്ന അനുഭവത്തെയാണ് സംവേദനം ചെയ്യുന്നതെന്ന് ആരാധകര്‍ പറയുന്നു. 

View post on Instagram

മുമ്പ് സമൂസയോടുള്ള ഇഷ്ടത്തെ കുറിച്ചും പഴങ്ങളോടുള്ള അടുപ്പവും ജങ്ക് ഫുഡിനോടുള്ള വിട്ടുമാറാത്ത ആകര്‍ഷണവുമെല്ലാം തമന്ന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ഭക്ഷണവുമായി ബന്ധപ്പെട്ട താരത്തിന്റെ പോസ്റ്റുകള്‍ക്കെല്ലാം തന്നെ വലിയ അംഗീകാരമാണ് ലഭിക്കാറ്.

View post on Instagram

View post on Instagram

വെള്ളിത്തിരയിലെ മിന്നും താരങ്ങളാണെങ്കിലും ഭക്ഷണകാര്യത്തിലേക്ക് വരുമ്പോള്‍ തങ്ങളെ പോലെ തന്നെ സാധാരണക്കാരിയാണെന്ന് തോന്നിക്കുന്നതിനാലാകാം ഒരുപക്ഷേ ഇത്.

Also Read:- ഇടയ്ക്കിടെ ഫ്രിഡ്ജ് തുറന്നുനോക്കുന്ന ശീലമുണ്ടോ? എങ്കില്‍ വൈറലായ ഈ ട്വീറ്റ് നിങ്ങള്‍ക്കുള്ളതാണ്...